---
title: "നമുക്ക് ഇനി കണ്ണീരിൽ മുങ്ങിത്താഴാൻ ആവില്ല, ഡാം പൊട്ടിയാൽ ആര് ഉത്തരം പറയും ? ; മുല്ലപ്പെരിയാർ ഭീഷണിയെന്ന് കേന്ദ്ര മന്ത്രി  സുരേഷ് ഗോപി"
english_title: "We can no longer drown in tears, who will answer if the dam breaks?Union Minister Suresh Gopi says that Mullaperiyar is a threat"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/229260/we-can-no-longer-drown-in-tears-who-will-answer-if-the-dam-breaksunion-minister-suresh-gopi-says-that-mullaperiyar-is-a-threat"
published_at: "2024-08-18T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c1fd5e1c44b_download_(4).jpg"
keywords: []
---

# നമുക്ക് ഇനി കണ്ണീരിൽ മുങ്ങിത്താഴാൻ ആവില്ല, ഡാം പൊട്ടിയാൽ ആര് ഉത്തരം പറയും ? ; മുല്ലപ്പെരിയാർ ഭീഷണിയെന്ന് കേന്ദ്ര മന്ത്രി  സുരേഷ് ഗോപി

> **Lead Summary:** ****മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയിൽ ആശങ്ക പങ്കുവച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിലവിലെ അവസ്ഥ ഭീതി പടർത്തുന്നുവെന്ന് മന്ത്രി പറഞ്ഞു.

## Article Content

****മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയിൽ ആശങ്ക പങ്കുവച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിലവിലെ അവസ്ഥ ഭീതി പടർത്തുന്നുവെന്ന് മന്ത്രി പറഞ്ഞു.

കോടതിയെ പോലും ശാസ്ത്രീയമായി ബോധിപ്പിക്കണമെങ്കിൽ സാറ്റലൈറ്റ് സംവിധാനം വേണം. ഡാം പൊട്ടിയാൽ ആര് ഉത്തരം പറയും?. കോടതി പറയുമോയെന്നും സുരേഷ് ഗോപി ചോദിച്ചു.

ഹൃദയത്തിൽ ഇടിമുഴക്കം പോലെയാണ് മുല്ലപ്പെരിയാർ നിൽക്കന്നത്. നമുക്കിനി കണ്ണീരിൽ മുങ്ങിത്താഴാൻ ആവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/229260/we-can-no-longer-drown-in-tears-who-will-answer-if-the-dam-breaksunion-minister-suresh-gopi-says-that-mullaperiyar-is-a-threat)