---
title: "ചായയുണ്ടാക്കാൻ വെച്ച വെള്ളത്തിൽ പുഴു: കണ്ണൂരിൽ പരിശോധന വ്യാപകമാക്കി ആരോഗ്യ വിഭാഗം"
english_title: "Worms in the water used to make tea: Health department widened the inspection in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/229255/worms-in-the-water-used-to-make-tea-health-department-widened-the-inspection-in-kannur"
published_at: "2024-08-18T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c1f8712e924_66c1ae16f39fc_WhatsApp_Image_2024-08-18_at_13.47.13_(1).jpeg"
keywords: []
---

# ചായയുണ്ടാക്കാൻ വെച്ച വെള്ളത്തിൽ പുഴു: കണ്ണൂരിൽ പരിശോധന വ്യാപകമാക്കി ആരോഗ്യ വിഭാഗം

> **Lead Summary:** **കണ്ണൂർ : **കണ്ണൂർ മുനീശ്വരൻ കോവിൽ പരിസരത്തെ ബൂത്തിൽ ചായയുണ്ടാക്കാൻ വെച്ച വെള്ളത്തിലും വെള്ളം സൂക്ഷിച്ച പ്ലാസ്റ്റിക് ബാരലിലും കൂത്താടികളെയും പുഴുവിനെയും കണ്ടെത്തിയ സാഹചര്യത്തിൽ പരിശോധന കർശനമാക്കി.

## Article Content

**കണ്ണൂർ : **കണ്ണൂർ മുനീശ്വരൻ കോവിൽ പരിസരത്തെ ബൂത്തിൽ ചായയുണ്ടാക്കാൻ വെച്ച വെള്ളത്തിലും വെള്ളം സൂക്ഷിച്ച പ്ലാസ്റ്റിക് ബാരലിലും കൂത്താടികളെയും പുഴുവിനെയും കണ്ടെത്തിയ സാഹചര്യത്തിൽ പരിശോധന കർശനമാക്കി.

ഒൻപതിന് നടന്ന ഇൗ സംഭവമുൾപ്പെടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മന്ത്രി വീണാ ജോർജ് ഭക്ഷണശാലകളിലെ ജലസംഭരണികൾ ഉടനടി ശുചിയാക്കണമെന്ന് കർശന നിർദേശം പുറപ്പെടുവിച്ചിരുന്നു.

  ഭക്ഷ്യസുരക്ഷാവിഭാഗവും കോർപ്പറേഷൻ ആരോഗ്യവിഭാഗവുമാണ് ഉത്തരവ് പാലിക്കാൻ സജീവമായി രംഗത്തുള്ളത്. ഹോട്ടലുകൾ, ലോഡ്ജുകൾ, ആസ്പത്രികൾ എന്നിവിടങ്ങളിൽ നടക്കുന്ന പരിശോധനയ്ക്ക് പുറമെ, ആരാധനാലയങ്ങൾക്കും നിർദേശം നൽകുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/229255/worms-in-the-water-used-to-make-tea-health-department-widened-the-inspection-in-kannur)