---
title: "റീ ബിൽഡ് വയനാട് പദ്ധതിയുമായി ഡി.വൈ.എഫ്.ഐ ;  തൂവക്കുന്നിൽ പ്രഥമൻ ചാലഞ്ച് നടത്തി 20,2020 രൂപ സമാഹരിച്ചു "
english_title: "DYFI with Rebuild Wayanad project;20,2020 rupees were collected by conducting Pratham Challenge in Thuvakunn"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/229160/dyfi-with-rebuild-wayanad-project202020-rupees-were-collected-by-conducting-pratham-challenge-in-thuvakunn"
published_at: "2024-08-18T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c18d960348f_Untitled-2_copy.jpg"
keywords: []
---

# റീ ബിൽഡ് വയനാട് പദ്ധതിയുമായി ഡി.വൈ.എഫ്.ഐ ;  തൂവക്കുന്നിൽ പ്രഥമൻ ചാലഞ്ച് നടത്തി 20,2020 രൂപ സമാഹരിച്ചു 

> **Lead Summary:** തൂവക്കുന്ന്: വയനാട്ടിലെ ഉരുൾപൊട്ടലിൽ വീട്‌ നഷ്ടപ്പെട്ടവർക്ക് DYFI നിർമ്മിച്ച് നല്കുന്ന വീടുകളുടെ നിർമ്മാണത്തിനാവശ്യമായ ധനസമാഹരണം നടത്തുന്നതിൻ്റെ ഭാഗമായി പൊയിലൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തൂവക്കുന്ന് എലീസിയം വായനശാലാ പരിസരത്ത് പ്രഥമൻ ചലഞ്ച് സംഘടിപ്പിച്ചു,

## Article Content

തൂവക്കുന്ന്: വയനാട്ടിലെ ഉരുൾപൊട്ടലിൽ വീട്‌ നഷ്ടപ്പെട്ടവർക്ക് DYFI നിർമ്മിച്ച് നല്കുന്ന വീടുകളുടെ നിർമ്മാണത്തിനാവശ്യമായ ധനസമാഹരണം നടത്തുന്നതിൻ്റെ ഭാഗമായി പൊയിലൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തൂവക്കുന്ന് എലീസിയം വായനശാലാ പരിസരത്ത് പ്രഥമൻ ചലഞ്ച് സംഘടിപ്പിച്ചു,

ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് സെക്രട്ടറി കിരൺ കരുണാകരൻ ഉദ്ഘാടനം ചെയ്തു. മുൻ ബ്ലോക്ക് സെക്രട്ടറിമാരായ കെ.കെ സുധീർ കുമാർ, എം.പി ബൈജു, എൻ.അനൂപ്, എ.പി ഭാസ്ക്കരൻ, വി എം ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

ഡിവൈഎഫ്ഐ നേതാക്കളായ വിവേക് കെ.പി, സജീഷ് ടി.പി, ശ്രീജേഷ് കെ, ഹമേഷ്, പ്രജിഷ, ശ്രീരാഗ് എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/229160/dyfi-with-rebuild-wayanad-project202020-rupees-were-collected-by-conducting-pratham-challenge-in-thuvakunn)