---
title: "സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന ചമ്പാട്ടെ കെ.പി ആർട്സ്  സുരേന്ദ്രൻ്റെ ഏഴാം ചരമവാർഷികം  ആചരിച്ചു"
english_title: "Champate KP Arts celebrated the 7th death anniversary of Surendran, who was a prominent presence in the social and cultural arena."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/229145/champate-kp-arts-celebrated-the-7th-death-anniversary-of-surendran-who-was-a-prominent-presence-in-the-social-and-cultural-arena"
published_at: "2024-08-18T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c17fcd8e59a_Untitled-1_copy.jpg"
keywords: []
---

# സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന ചമ്പാട്ടെ കെ.പി ആർട്സ്  സുരേന്ദ്രൻ്റെ ഏഴാം ചരമവാർഷികം  ആചരിച്ചു

> **Lead Summary:** **പാനൂർ : **സാമൂഹ്യ സാംസ്കാരിക മേഖലയിലെ നിറ സാന്നിധ്യമായിരുന്ന ചമ്പാട്ടെ കെ.പി ആർട്സ് സുരേന്ദ്രൻ്റെ ഏഴാം ചരമവാർഷികം ആചരിച്ചു.

## Article Content

**പാനൂർ : **സാമൂഹ്യ സാംസ്കാരിക മേഖലയിലെ നിറ സാന്നിധ്യമായിരുന്ന ചമ്പാട്ടെ കെ.പി ആർട്സ് സുരേന്ദ്രൻ്റെ ഏഴാം ചരമവാർഷികം ആചരിച്ചു.

സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടന്നു. കെ.പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സഹപാഠിയും, സിനിമാ - നാടക താരവുമായ രാജേന്ദ്രൻ തായാട്ട് അനുസ്മരണ പ്രഭാഷണം നടത്തി.

പന്ന്യന്നൂർ രാമചന്ദ്രൻ അധ്യക്ഷനായി. കെ.കെ ജയപ്രകാശ്, കരിമ്പിൽ രാംദാസ് എന്നിവർ സംസാരിച്ചു. ടി.വി. പ്രകാശ് ബാബു, രാജീവൻ നിള്ളേരി, വി.പി മനോഹരൻ കുടുംബാംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/229145/champate-kp-arts-celebrated-the-7th-death-anniversary-of-surendran-who-was-a-prominent-presence-in-the-social-and-cultural-arena)