---
title: "പാനൂരിലെ സംഘർഷം ; 8 എസ്.എഫ്.ഐ - ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്"
english_title: "Conflict in Panur;8 Case against SFI - DYFI workers"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/229095/conflict-in-panur8-case-against-sfi-dyfi-workers"
published_at: "2024-08-17T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c0d40a571a0_Untitled-8_copy.jpg"
keywords: []
---

# പാനൂരിലെ സംഘർഷം ; 8 എസ്.എഫ്.ഐ - ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്

> **Lead Summary:** ***പാനൂർ: *** പാനൂരിൽ കഴിഞ്ഞ ദിവസം സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പിൻ്റെ ആഹ്ലാദ പ്രകടനവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ കണ്ടാലറിയാവുന്ന 8 എസ്.എഫ്.ഐ - ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പാനൂർ പൊലീസ് കേസെടുത്തു.

## Article Content

***പാനൂർ: *** പാനൂരിൽ കഴിഞ്ഞ ദിവസം സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പിൻ്റെ ആഹ്ലാദ പ്രകടനവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ കണ്ടാലറിയാവുന്ന 8 എസ്.എഫ്.ഐ - ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പാനൂർ പൊലീസ് കേസെടുത്തു.

സി.സി ടിവി ദൃശ്യങ്ങളുടെയും, പൊലീസ് പകർത്തിയ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് കേസ്. റോഡ് ഉപരോധിച്ച് ഗതാഗത സ്തംഭനമുണ്ടാക്കിയതിന് എംഎസ്എഫ് പ്രവർത്തകർക്കെതിരെയും കേസുണ്ട്. വെള്ളിയാഴ്ച്ച വൈകീട്ട് അഞ്ചു മണിയോടെ പാനൂർ ലീഗ് ഓഫീസിന് മുന്നിലാണ് എസ്.എഫ്.ഐ - എം എസ് എഫ് പ്രവർത്തകർ ഏറ്റുമുട്ടിയത്.

ആഹ്ലാദ പ്രകടനം നടത്തുകയായിരുന്ന എം എസ് എഫ് പ്രവർത്തകരെ എസ് എഫ് ഐ - ഡിവൈഎഫ്ഐ പ്രവർത്തകർ അക്രമിക്കുകയായിരുന്നത്രെ.

എന്നാൽ എം എസ് എഫ് പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് എസ്.എഫ്.ഐയും ഡിവൈഎഫ്ഐയും ആരോപിച്ചിരുന്നു. സംഘർഷത്തിൽ ഇരുവിഭാഗത്തിലും പെട്ട 6 പേർക്ക് പരിക്കേറ്റിരുന്നു. സാരമായി പരിക്കേറ്റ എം എസ് എഫ് പ്രവർത്തകരായ 3 പേരെ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകർ തലശേരി സഹകരണ ആശുപത്രിയിലും ചികിത്സ തേടി. മർദ്ദനത്തെ തുടർന്ന് എംഎസ്എഫ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.

പൊലീസെത്തിയിടും ഉപരോധം തുടർന്നതോടെ പൊലീസ് ലാത്തി വീശി. സംസ്ഥാന നേതാവുൾപ്പടെ 5 പേരെ പൊലീസ് മുൻകരുതൽ പ്രകാരം കസ്റ്റഡിയിലെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/229095/conflict-in-panur8-case-against-sfi-dyfi-workers)