---
title: "ഹൈറിച്ച് തട്ടിപ്പ് ;  കൂത്തുപറമ്പിൽ വീണ്ടും കേസ്"
english_title: "Highrich Fraud;Another case in Koothuparam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/229087/highrich-fraudanother-case-in-koothuparam"
published_at: "2024-08-17T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c0cc4a5e2d3_Untitled-7_copy.jpg"
keywords: []
---

# ഹൈറിച്ച് തട്ടിപ്പ് ;  കൂത്തുപറമ്പിൽ വീണ്ടും കേസ്

> **Lead Summary:** **കൂത്തുപറമ്പ് : **കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ഹൈറിച്ച് ഓൺലൈൻ ഷോപ്പി എന്ന കമ്പനിക്കെതിരേ കൂത്തുപറമ്പിൽ തട്ടിപ്പിന് വീണ്ടും കേസെടുത്തു.

## Article Content

**കൂത്തുപറമ്പ് : **കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ഹൈറിച്ച് ഓൺലൈൻ ഷോപ്പി എന്ന കമ്പനിക്കെതിരേ കൂത്തുപറമ്പിൽ തട്ടിപ്പിന് വീണ്ടും കേസെടുത്തു.

ആമ്പിലാട്ടെ കിഴക്കേ മാങ്ങാട്ടില്ലത്ത് അനിൽകുമാറിന്റെ പരാതിയിലാണ് കേസ്. ഹൈറിച്ച് എം.ഡി. കെ.ഡി. പ്രതാപൻ, ഭാര്യ ശ്രീന പ്രതാപൻ, പ്രമോട്ടർ നിത്യ എന്നിവർക്കെതിരേയാണ് കേസെടുത്തത്.

2023 ജൂലൈ 24ന് അനിൽകുമാറിൻ്റെ വീട്ടിൽ വച്ച് ഒരുലക്ഷം രൂപ അടച്ചാൽ മൂന്ന് വർഷം കൊണ്ട് മൂന്ന് ലക്ഷമാക്കി തിരിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് പണം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിച്ച് വഞ്ചിച്ചുവെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/229087/highrich-fraudanother-case-in-koothuparam)