---
title: "കതിരൂരിൽ ശ്രീകോവിലിലെ തിരുവാഭരണം കവർന്ന പത്തായക്കുന്ന് സ്വദേശി പിടിയിൽ"
english_title: "A native of Patthayakunn who stole the Thiruvabharan of the shrine in Kathirur was arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/229070/a-native-of-patthayakunn-who-stole-the-thiruvabharan-of-the-shrine-in-kathirur-was-arrested"
published_at: "2024-08-17T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c0babb7fe3a_Untitled-5_copy.jpg"
keywords: []
---

# കതിരൂരിൽ ശ്രീകോവിലിലെ തിരുവാഭരണം കവർന്ന പത്തായക്കുന്ന് സ്വദേശി പിടിയിൽ

> **Lead Summary:** ** കതിരൂർ : **ക്ഷേത്ര ശ്രീകോവിൽ കുത്തിതുറന്ന് വിഗ്രഹത്തിൽ ചാർത്തിയ മോതിരവും ലോക്കറ്റും കവർന്ന പ്രതി പിടിയിൽ. പാട്യം പത്തായക്കുന്ന് സ്വദേശി പീറ്റക്കണ്ടി വീട്ടിൽ റിഥിക്കിനെ യാണ് കതിരൂർ പോലീസ് പിടികൂടിയത്.

## Article Content

** കതിരൂർ : **ക്ഷേത്ര ശ്രീകോവിൽ കുത്തിതുറന്ന് വിഗ്രഹത്തിൽ ചാർത്തിയ മോതിരവും ലോക്കറ്റും കവർന്ന പ്രതി പിടിയിൽ. പാട്യം പത്തായക്കുന്ന് സ്വദേശി പീറ്റക്കണ്ടി വീട്ടിൽ റിഥിക്കിനെ യാണ് കതിരൂർ പോലീസ് പിടികൂടിയത്.

കതിരൂർ കക്കറ കീഴാറ്റിൽ ശ്രീ വൈരി ഘാതക ക്ഷേത്ര ശ്രീകോവിൽ കുത്തിതുറന്ന മോഷ്ടാവ് അകത്ത് കയറി വിഗ്രഹത്തിൽ ചാർത്തിയ ആഭരണങ്ങളുമായി കടന്നു കളയുകയായിരുന്നു. ക്ഷേത്ര ശ്രീകോവിൽ കുത്തി തുറന്ന നിലയിൽ കാണപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

ക്ഷേത്രം ഭാരവാഹി സി.വി. നിർമ്മലൻ്റെ പരാതിയിൽ കേസെടുത്ത കതിരൂർ പോലീസ് അന്വേഷണം നടത്തുന്നതിനിടെ മോഷ്ടാവിനെ പിടികൂടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/229070/a-native-of-patthayakunn-who-stole-the-thiruvabharan-of-the-shrine-in-kathirur-was-arrested)