---
title: "കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് വേണം കൃഷി ചെയ്യാനെന്ന് കെ.പി മോഹനൻ എം എൽ എ ; പന്ന്യന്നൂർ പഞ്ചായത്തിൽ കർഷക ദിനം ആഘോഷിച്ചു."
english_title: "KP Mohanan MLA said that farming should be done keeping in mind climate change;Farmers Day was celebrated in Pannyannur Panchayat."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/228976/kp-mohanan-mla-said-that-farming-should-be-done-keeping-in-mind-climate-changefarmers-day-was-celebrated-in-pannyannur-panchayat"
published_at: "2024-08-17T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c061d879b4c_Untitled-2_copy.jpg"
keywords: []
---

# കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് വേണം കൃഷി ചെയ്യാനെന്ന് കെ.പി മോഹനൻ എം എൽ എ ; പന്ന്യന്നൂർ പഞ്ചായത്തിൽ കർഷക ദിനം ആഘോഷിച്ചു.

> **Lead Summary:** പന്ന്യന്നൂർ: കാർഷിക രംഗത്തെ മറന്നതാണ് ഇന്നത്തെ മൂല്യച്ചുതിക്ക് പ്രധാന കാരണമെന്ന് കെ.പി മോഹനൻ എം എൽ എ. കാർഷിക വികസന കർഷക ക്ഷേമ വകുപ്പും, പന്ന്യന്നൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച കർഷക ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എൽ എ.

## Article Content

പന്ന്യന്നൂർ: കാർഷിക രംഗത്തെ മറന്നതാണ് ഇന്നത്തെ മൂല്യച്ചുതിക്ക് പ്രധാന കാരണമെന്ന് കെ.പി മോഹനൻ എം എൽ എ. കാർഷിക വികസന കർഷക ക്ഷേമ വകുപ്പും, പന്ന്യന്നൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച കർഷക ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എൽ എ.

കൃഷി എന്നത് ഒരു സംസ്കാരമാണ്. കൃഷിയിൽ ആഭിമുഖ്യമുള്ളവരായി പുതു തലമുറ മാറണം. കാലാവസ്ഥ വ്യതിയാനം കൂടി കണക്കിലെടുത്ത് മാത്രമെ ഇനിയുള്ള കാലം കർഷിക രംഗം മുന്നോട്ടു പോകൂവെന്നും കെ.പി മോഹനൻ എം എൽ എ പറഞ്ഞു.

തെരഞ്ഞെടുത്ത കർഷകരെ എം എൽ എ ഉപഹാരം നൽകി അനുമോദിച്ചു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ അധ്യക്ഷനായി. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ശശിധരൻ, കെ. ജയരാജൻ, കെ.കെ ബാലൻ, കെ.പി ഭാർഗവൻ, പി.കെ ഹനീഫ, കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

കൃഷി ഓഫീസർ ടി.കെ സനിയ സ്വാഗതവും, കൃഷി വർക്കിംഗ് ഗ്രൂപ്പ് ചെയർപേഴ്സൻ സി.രൂപ നന്ദിയും പറഞ്ഞു. തുടർന്ന് മണ്ണിനെ അറിയാം വിഷയത്തിൽ കണ്ണൂർ അസി. സോയിൽ കെമിസ്റ്റ് എ.ജി ബാബു ക്ലാസെടുത്തു.

ക്വിസ് പ്രോഗ്രാമും നടന്നു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പുറത്തിറക്കിയ വിദ്യാഭ്യാസ കലണ്ടറിൻ്റെ പ്രകാശനവും എം എൽ എ നിർവഹിച്ചു. വിദ്യാർത്ഥികൾ സമാഹരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ടും എം എൽ എ ഏറ്റുവാങ്ങി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/228976/kp-mohanan-mla-said-that-farming-should-be-done-keeping-in-mind-climate-changefarmers-day-was-celebrated-in-pannyannur-panchayat)