---
title: "കാലാവധി കഴിഞ്ഞിട്ടും പണമില്ല ; മാഹിയിൽ ശ്രീ ഗുരുവായൂർ ചിറ്റ് ഫണ്ട്സിൽ ഇടപാടുകാരുടെ ബഹളം"
english_title: "No money even after the due date;In Mahi, Shree Guruvayoor Chit Fund's customers clamor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/228877/no-money-even-after-the-due-datein-mahi-shree-guruvayoor-chit-funds-customers-clamor"
published_at: "2024-08-17T08:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c01095f23f6_Untitled-1_copy.jpg"
keywords: []
---

# കാലാവധി കഴിഞ്ഞിട്ടും പണമില്ല ; മാഹിയിൽ ശ്രീ ഗുരുവായൂർ ചിറ്റ് ഫണ്ട്സിൽ ഇടപാടുകാരുടെ ബഹളം

> **Lead Summary:** **മാഹി: **മാഹിയിൽ പ്രവർത്തിക്കുന്ന ശ്രീഗുരുവായൂരപ്പൻ ചിറ്റ് ഫണ്ട്സിൽ നിന്ന് കാലാവധി കഴിഞ്ഞിട്ടും പണം നൽകാത്തതിൽ പ്രതിഷേധവുമായി നിക്ഷേപകർ.

## Article Content

**മാഹി: **മാഹിയിൽ പ്രവർത്തിക്കുന്ന ശ്രീഗുരുവായൂരപ്പൻ ചിറ്റ് ഫണ്ട്സിൽ നിന്ന് കാലാവധി കഴിഞ്ഞിട്ടും പണം നൽകാത്തതിൽ പ്രതിഷേധവുമായി നിക്ഷേപകർ.

പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് നിക്ഷേപകർ ഓഫീസിലെത്തി പ്രതിഷേധിച്ചു കാലാവധി കഴിഞ്ഞിട്ടും നിക്ഷേപ തുക തിരിച്ച് ലഭിക്കാതെ വന്നതോടെയാണ് മാഹിയിൽ പ്രവർത്തിക്കുന്ന 'ശ്രീ ഗുരുവായൂരപ്പൻ ചിറ്റ് ഫണ്ട് സ് പ്രൈവറ്റ് ലിമിറ്റഡ് സിൽ നിക്ഷേപകർ പ്രതിഷേധവുമായ് രംഗത്തെത്തിയത്.

8 മാസത്തിലേറെയായിട്ടും നിരവധി തവണ ആവശ്യപ്പെട്ടിട്ടും പണം നൽകിയില്ലെന്ന് നിക്ഷേപകർ ട്രൂ വിഷനോട് പറഞ്ഞു. വിവിധ ചിട്ടി കളിലായിഏകദേശം അറുപതോളം പേർക്ക് ഇവിടെ നിന്നും പണം കിട്ടാനുണ്ടെന്നും ഇതിനെതിരെ പോലീസിൽ പരാതി നൽകുമെന്നും പരാതിക്കാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/228877/no-money-even-after-the-due-datein-mahi-shree-guruvayoor-chit-funds-customers-clamor)