---
title: "പാനൂരിൽ സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പിൻ്റെ ആഹ്ലാദ  പ്രകടനത്തിനിടെ സംഘർഷം ;  എസ്.എഫ്.ഐ - എം എസ് എഫ് പ്രവർത്തകരായ 6 പേർക്ക് പരിക്ക്, പൊലീസ് ലാത്തിവീശി"
english_title: "Clash during school parliament election jubilation in Panur;6 SFI-MSF workers injured, police lathicharged them"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/228793/clash-during-school-parliament-election-jubilation-in-panur6-sfi-msf-workers-injured-police-lathicharged-them"
published_at: "2024-08-16T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf54f2d7def_Untitled-1_copy.jpg"
keywords: []
---

# പാനൂരിൽ സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പിൻ്റെ ആഹ്ലാദ  പ്രകടനത്തിനിടെ സംഘർഷം ;  എസ്.എഫ്.ഐ - എം എസ് എഫ് പ്രവർത്തകരായ 6 പേർക്ക് പരിക്ക്, പൊലീസ് ലാത്തിവീശി

> **Lead Summary:** പാനൂർ; **വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെ പാനൂർ ലീഗ് ഓഫീസിന് മുന്നിലാണ് എസ്.എഫ്.ഐ **- എം എസ് എഫ് പ്രവർത്തകർ ഏറ്റുമുട്ടിയത്. ആഹ്ലാദ പ്രകടനം നടത്തുകയായിരുന്ന എം എസ് എഫ് പ്രവർത്തകരെ എസ് എഫ് ഐ പ്രവർത്തകർ അക്രമിക്കുകയായിരുന്നത്രെ.

## Article Content

പാനൂർ; **വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെ പാനൂർ ലീഗ് ഓഫീസിന് മുന്നിലാണ് എസ്.എഫ്.ഐ **- എം എസ് എഫ് പ്രവർത്തകർ ഏറ്റുമുട്ടിയത്. ആഹ്ലാദ പ്രകടനം നടത്തുകയായിരുന്ന എം എസ് എഫ് പ്രവർത്തകരെ എസ് എഫ് ഐ പ്രവർത്തകർ അക്രമിക്കുകയായിരുന്നത്രെ.

എന്നാൽ എം എസ് എഫ് പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് എസ്.എഫ്.ഐ ആരോപിച്ചു. സംഘർഷത്തിൽ ഇരുവിഭാഗത്തിലും പെട്ട 6 പേർക്ക് പരിക്കേറ്റു.

സാരമായി പരിക്കേറ്റ എം എസ് എഫ് പ്രവർത്തകരായ 3 പേരെ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകർ പാനൂർ ഗവ.ആശുപത്രിയിൽ ചികിത്സയിലാണ്. മർദ്ദനത്തെ തുടർന്ന് എംഎസ്എഫ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.

പൊലീസെത്തിയിടും ഉപരോധം തുടർന്നതോടെ പൊലീസ് ലാത്തി വീശി. സംസ്ഥാന നേതാവുൾപ്പടെ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/228793/clash-during-school-parliament-election-jubilation-in-panur6-sfi-msf-workers-injured-police-lathicharged-them)