---
title: "ഇരിട്ടിയിൽ ഉമ്മയെയും മകളെയും വെട്ടിക്കൊന്നു, ഭർത്താവ്  കസ്റ്റഡിയിൽ"
english_title: "Mother and daughter hacked to death, husband in custody"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/228752/mother-and-daughter-hacked-to-death-husband-in-custody"
published_at: "2024-08-16T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf27b789fa4_download_(4).jpg"
keywords: []
---

# ഇരിട്ടിയിൽ ഉമ്മയെയും മകളെയും വെട്ടിക്കൊന്നു, ഭർത്താവ്  കസ്റ്റഡിയിൽ

> **Lead Summary:** **ഇരിട്ടി: ** മുഴക്കുന്ന് പൊലീസ് സ്റ്റേഷൻ പരിധിയിലെ വിളക്കോട് തൊണ്ടൻ കുഴിയിൽ ഉമ്മയും മകളും വെട്ടേറ്റ് മരിച്ചു. വിളക്കോട് പനച്ചിക്കടവത്ത് സി.കെ. അലീമ , മകൾ സൽമ എന്നിവരാണ് കൊല്ലപ്പെട്ടത്.

## Article Content

**ഇരിട്ടി: ** മുഴക്കുന്ന് പൊലീസ് സ്റ്റേഷൻ പരിധിയിലെ വിളക്കോട് തൊണ്ടൻ കുഴിയിൽ ഉമ്മയും മകളും വെട്ടേറ്റ് മരിച്ചു. വിളക്കോട് പനച്ചിക്കടവത്ത് സി.കെ. അലീമ , മകൾ സൽമ എന്നിവരാണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ സൽമയുടെ ഭർത്താവ് ഷാഹുൽ ഹമീദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ മകനെ വെട്ടേറ്റ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുഴക്കുന്ന് പൊലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം അരങ്ങേറിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/228752/mother-and-daughter-hacked-to-death-husband-in-custody)