---
title: "ചമ്പാട് സ്വദേശിനിയും, കണ്ണൂർ വനിതാ ജയിൽ അസി. സൂപ്രണ്ടുമായ പി. സ്മിതക്ക് വിശിഷ്ട  സേവനത്തിന് മുഖ്യമന്ത്രിയുടെ പ്രിസൺ സർവീസ് പുരസ്ക്കാരം"
english_title: "A native of Champat, Kannur Women's Jail Asst.Superintendent P.Smitha was awarded the Chief Minister's Prison Service Award for his distinguished service"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/228743/a-native-of-champat-kannur-womens-jail-asstsuperintendent-psmitha-was-awarded-the-chief-ministers-prison-service-award-for-his-distinguished-service"
published_at: "2024-08-16T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf22cdc5d99_Untitled-6_copy.jpg"
keywords: []
---

# ചമ്പാട് സ്വദേശിനിയും, കണ്ണൂർ വനിതാ ജയിൽ അസി. സൂപ്രണ്ടുമായ പി. സ്മിതക്ക് വിശിഷ്ട  സേവനത്തിന് മുഖ്യമന്ത്രിയുടെ പ്രിസൺ സർവീസ് പുരസ്ക്കാരം

> **Lead Summary:** **ചമ്പാട്:** ചമ്പാട് അരയാക്കൂലിലെ പടിയൻ്റവിട പി.സ്മിതക്ക് അർഹതക്കുള്ള അംഗീകാരമായി കേരള മുഖ്യമന്ത്രിയുടെ 2024ലെ പ്രിസൺ സർവീസ് പുരസ്കാരം.

## Article Content

**ചമ്പാട്:** ചമ്പാട് അരയാക്കൂലിലെ പടിയൻ്റവിട പി.സ്മിതക്ക് അർഹതക്കുള്ള അംഗീകാരമായി കേരള മുഖ്യമന്ത്രിയുടെ 2024ലെ പ്രിസൺ സർവീസ് പുരസ്കാരം.

നിലവിൽ കണ്ണൂർ വനിതാ ജയിൽ അസി. സൂപ്രണ്ടാണ് സ്മിത. 2010 ൽ അസിസ്റ്റൻറ് പ്രിസൺ ഓഫീസറായി കണ്ണൂർ സെൻട്രൽ ജയിലിലാണ് ജോലിയിൽ പ്രവേശിച്ചത്. കണ്ണൂർ വനിതാജയിൽ, കോഴിക്കോട് ജില്ലജയിൽ, തിരുവനന്തപുരം വനിതജയിൽ, കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിൽ, എറണാകുളം ജില്ലാജയിൽ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു.

ഇപ്പോൾ കണ്ണൂർ വനിതാ ജയിലിൽ അസി. സൂപ്രണ്ടായി ജോലി ചെയ്യുകയാണ് സ്മിത. സർവീസ് വേളയിൽ ഗുഡ് സർവീസ് എൻട്രികളും, എ.പി.സി.എ വെല്ലൂരിൽ നിന്ന് ഗോൾഡ് മെഡലും നേടിയിട്ടുണ്ട്.

എൽഐസി, സ്റ്റാർ ഹെൽത്ത് എന്നിവയിൽ സീനിയർ അഡ്വൈസറായ ബാലഭാസ്കരൻ്റെ ഭാര്യയാണ്. കണ്ണൂർ ശ്രീപുരം സ്കൂളിൽ പത്താം തരം വിദ്യാർത്ഥിനി ഇസിൻ ഗയ ഏക മകളാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/228743/a-native-of-champat-kannur-womens-jail-asstsuperintendent-psmitha-was-awarded-the-chief-ministers-prison-service-award-for-his-distinguished-service)