---
title: "കെ.കെ. ലാൽ മനേക്കരയുടെ  'എൻ്റെ  ആദ്യകാല കവിതകൾ'   പ്രകാശനം ചെയ്തു. ;  കവിതാ സമാഹാര വിൽപ്പന തുക മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്"
english_title: "K.K.Lal Manekkara's 'Ente varamka Kavita' was released.The entire sale amount of the poetry collection will go to the Chief Minister's Relief Fund"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/228720/kklal-manekkaras-ente-varamka-kavita-was-releasedthe-entire-sale-amount-of-the-poetry-collection-will-go-to-the-chief-ministers-relief-fund"
published_at: "2024-08-16T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf16fcc8de4_Untitled-4_copy.jpg"
keywords: []
---

# കെ.കെ. ലാൽ മനേക്കരയുടെ  'എൻ്റെ  ആദ്യകാല കവിതകൾ'   പ്രകാശനം ചെയ്തു. ;  കവിതാ സമാഹാര വിൽപ്പന തുക മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

> **Lead Summary:** മനേക്കര : കവിയും, റിട്ട. അധ്യാപകനുമായ കെ.കെ ലാലിൻ്റ കവിതാ സമാഹാരം 'എൻ്റെ കവിതകൾ' പ്രകാശനം ചെയ്തു.

## Article Content

മനേക്കര : കവിയും, റിട്ട. അധ്യാപകനുമായ കെ.കെ ലാലിൻ്റ കവിതാ സമാഹാരം 'എൻ്റെ കവിതകൾ' പ്രകാശനം ചെയ്തു.

പുരോഗമന കലാസാഹിത്യ സംഘം മനേക്കര യൂണിറ്റിൻ്റെയും, കുമാരൻ മാസ്റ്റർ വായനശാലയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് മനേക്കരയിൽ പ്രകാശന ചടങ്ങ് നടന്നത്.

മനേക്കര ക്ഷീരോത്പാദക സഹകരണ സംഘം ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ പ്രേമാനന്ദ് ചമ്പാട് കവിതാ സമാഹരത്തിൻ്റെ ആദ്യപ്രതി പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.ഹരിദാസന് നൽകി പ്രകാശന കർമം നിർവഹിച്ചു.

പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ അധ്യക്ഷനായി. വാർഡ് അംഗം സി.രൂപ, അഡ്വ. കെ. ഗോപാലൻ, എൻ.പി രാജൻ, അഷ്റഫ് ചമ്പാട്, അനിരുദ്ധൻ എട്ടുവീട്ടിൽ, പുകസ പന്ന്യന്നൂർ യൂണിറ്റ് സെക്ര.എൻ പി മുകുന്ദൻ, വായനശാലാ സെക്രട്ടറി അജയഘോഷ് തുടങ്ങിയവർ സംസാരിച്ചു.

കവിതാസമാഹര വില്പന വഴി ലഭിക്കുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമെന്ന് കവി കെ.കെ.ലാൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/228720/kklal-manekkaras-ente-varamka-kavita-was-releasedthe-entire-sale-amount-of-the-poetry-collection-will-go-to-the-chief-ministers-relief-fund)