---
title: "കണ്ണൂരിൽ ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ ഗുഡ്സ് ഓട്ടോയിടിച്ച്  വീട്ടമ്മക്ക് ദാരുണാന്ത്യം ; അപകടമുണ്ടാക്കിയ വാഹനം നിർത്താതെ കടന്നുകളഞ്ഞു "
english_title: "In Kannur, while traveling on a scooter with her husband, a housewive met a tragic end after being hit by a goods auto;The vehicle that caused the accident passed without stopping"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/228718/in-kannur-while-traveling-on-a-scooter-with-her-husband-a-housewive-met-a-tragic-end-after-being-hit-by-a-goods-autothe-vehicle-that-caused-the-accident-passed-without-stopping"
published_at: "2024-08-16T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf117abcccb_66befadd2e40b_Untitled-2-web.jpg"
keywords: []
---

# കണ്ണൂരിൽ ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ ഗുഡ്സ് ഓട്ടോയിടിച്ച്  വീട്ടമ്മക്ക് ദാരുണാന്ത്യം ; അപകടമുണ്ടാക്കിയ വാഹനം നിർത്താതെ കടന്നുകളഞ്ഞു 

> **Lead Summary:** **കണ്ണൂർ:** കണ്ണൂർ തേർത്തല്ലിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോടോപള്ളി സ്വദേശി മേരിക്കുട്ടിയാണ് മരിച്ചത്.

## Article Content

**കണ്ണൂർ:** കണ്ണൂർ തേർത്തല്ലിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോടോപള്ളി സ്വദേശി മേരിക്കുട്ടിയാണ് മരിച്ചത്.

ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു മേരിക്കുട്ടി. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന ​ഗുഡ്സ് ഓട്ടോ സ്കൂട്ടറിലിടിച്ചാണ് ദുരന്തമുണ്ടായത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. ഒരു കാറിനൊപ്പമായിരുന്നു ഇവരുടെ സ്കൂട്ടർ പോയിക്കൊണ്ടിരുന്നത്.

കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ​ഗുഡ്സ് ഓട്ടോ സ്കൂട്ടറിലിടിച്ച്, സ്കൂട്ടർ റോഡിലേക്ക് മറിഞ്ഞുവീഴുകയും കാറിന്റെ ചക്രം കയറി അപകടമുണ്ടാകുകയുമായിരുന്നു.

ഇടിച്ചതിന് ശേഷം ​ഗുഡ്സ് ഓട്ടോ നിർത്താതെ പോവുകയാണുണ്ടായത്. മേരിക്കുട്ടി തത്ക്ഷണം തന്നെ മരിച്ചു. ഭർത്താവ് കുഞ്ഞുമോന് സാരമായ പരിക്കേറ്റിട്ടുണ്ട്. അപകടമുണ്ടാക്കിയ ​ഗുഡ്സ് ഓട്ടോയ്ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/228718/in-kannur-while-traveling-on-a-scooter-with-her-husband-a-housewive-met-a-tragic-end-after-being-hit-by-a-goods-autothe-vehicle-that-caused-the-accident-passed-without-stopping)