മുണ്ടക്കൈ ദുരന്തം: കാണാതായവർക്കുള്ള തിരച്ചിലിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും

മുണ്ടക്കൈ ദുരന്തം:  കാണാതായവർക്കുള്ള തിരച്ചിലിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും
Aug 16, 2024 10:20 AM | By Rajina Sandeep

വയനാട്:(www.panoornews.in) മുണ്ടക്കൈ ദുരന്തത്തിൽ കാണാതായവർക്കുള്ള തിരച്ചിലിൻ്റെ ആദ്യ ഘട്ടം ഇന്നവസാനിക്കും. പതിനേഴാം ദിവസമായ ഇന്ന് പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല, അട്ടമല, എന്നിവയ്ക്ക് പുറമെ, മലപ്പുറം നിലമ്പൂരിലെ ചാലിയാറിൻ്റെ തീരങ്ങളിലും തിരച്ചിൽ നടത്തും.

ഔദ്യോഗിക തിരച്ചിൽ ഇന്ന് അവസാനിച്ചാലും പ്രദേശവാസികൾ ആവശ്യപ്പെട്ടാൽ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ വീണ്ടും തിരച്ചിൽ നടത്തുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു.

നിലമ്പൂരിലെ ഉള്‍വനത്തിലും മറ്റും നടക്കുന്ന തിരച്ചിലിന് സന്നദ്ധ പ്രവര്‍ത്തകര്‍ ഒറ്റയ്ക്ക് പോവരുതെന്നും മന്ത്രി പറഞ്ഞു. അതിനിടെ, ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിനാൽ ആനുകൂല്യങ്ങൾ ലഭ്യമാകാതിരിക്കുന്നത് തടയാൻ മേപ്പാടിയിൽ ഇന്ന് ബാങ്ക് അദാലത്ത് സംഘടിപ്പിക്കുന്നുണ്ട്.

മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ ഭരണകൂടത്തിന്റെയും വിവിധ ബാങ്കുകളുടെയും നേതൃത്വത്തിലാണ് അദാലത്ത് നടക്കുക. അതേസമയം, വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ്, കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

വിഷയത്തിൽ സമഗ്രമായ പഠനം നടത്താൻ അമിക്ക്യസ് ക്യൂറിയെ കോടതി നിയോഗിച്ചിരുന്നു. ജില്ലാതലത്തിൽ പാരിസ്ഥിതിക പഠനം നടത്തി ജിയോ മാപ്പിംഗ് നടത്തുന്ന സാധ്യത പരിശോധിക്കാനും ഹൈകോടതി ആവശ്യപ്പെട്ടിരുന്നു.

ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വി.എം ശ്യാംകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ പഠന റിപ്പോർട്ട് ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.

Mundakai disaster: First phase of search for missing persons ends today

Next TV

Related Stories
കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ തീ ഗോളമായി മാറി കാര്‍ ; ഡ്രൈവറും, കാഴ്ച പരിമിതിയുള്ള  യാത്രക്കാരനും തലനാരിഴക്ക്  രക്ഷപ്പെട്ടു.

Sep 17, 2024 10:29 PM

കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ തീ ഗോളമായി മാറി കാര്‍ ; ഡ്രൈവറും, കാഴ്ച പരിമിതിയുള്ള യാത്രക്കാരനും തലനാരിഴക്ക് രക്ഷപ്പെട്ടു.

കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ തീ ഗോളമായി മാറി കാര്‍ ; ഡ്രൈവറും, കാഴ്ച പരിമിതിയുള്ള യാത്രക്കാരനും തലനാരിഴക്ക് രക്ഷപ്പെട്ടു....

Read More >>
  ഇരിട്ടിയിൽ യുവാവിനെ കാണാനില്ലെന്ന് പരാതി

Sep 17, 2024 09:47 PM

ഇരിട്ടിയിൽ യുവാവിനെ കാണാനില്ലെന്ന് പരാതി

ഇരിട്ടിയിൽ യുവാവിനെ കാണാനില്ലെന്ന്...

Read More >>
ഹർത്താൽ സ്ട്രോംഗ് ; നാളെ കോപ്പാലമുൾപ്പടെ മാഹിയിൽ പെട്രോൾ പമ്പുകളും  തുറക്കില്ല

Sep 17, 2024 09:33 PM

ഹർത്താൽ സ്ട്രോംഗ് ; നാളെ കോപ്പാലമുൾപ്പടെ മാഹിയിൽ പെട്രോൾ പമ്പുകളും തുറക്കില്ല

നാളെ കോപ്പാലമുൾപ്പടെ മാഹിയിൽ പെട്രോൾ പമ്പുകളും ...

Read More >>
കണ്ണൂരിൽ പിറന്നാൾ ആഘോഷിക്കാനെത്തിയ സംഘത്തിന് നേരെ അക്രമം ; 2 പേർക്ക് കുത്തേറ്റു

Sep 17, 2024 09:07 PM

കണ്ണൂരിൽ പിറന്നാൾ ആഘോഷിക്കാനെത്തിയ സംഘത്തിന് നേരെ അക്രമം ; 2 പേർക്ക് കുത്തേറ്റു

കണ്ണൂരിൽ പിറന്നാൾ ആഘോഷിക്കാനെത്തിയ സംഘത്തിന് നേരെ അക്രമം ; 2 പേർക്ക്...

Read More >>
കുന്നോത്ത് പറമ്പിൽ ഭിന്നശേഷിക്കാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് വീടൊരുക്കി കെ.എസ്.ടി.എ ; താക്കോൽ കൈമാറി കെ.കെ.ശൈലജ ടീച്ചർ

Sep 17, 2024 08:21 PM

കുന്നോത്ത് പറമ്പിൽ ഭിന്നശേഷിക്കാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് വീടൊരുക്കി കെ.എസ്.ടി.എ ; താക്കോൽ കൈമാറി കെ.കെ.ശൈലജ ടീച്ചർ

കുന്നോത്ത് പറമ്പിൽ ഭിന്നശേഷിക്കാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് വീടൊരുക്കി കെ.എസ്.ടി.എ...

Read More >>
Top Stories

News Roundup