---
title: "ഓർമ പുതുക്കാൻ ;  സ്വാതന്ത്ര്യ സമര സേനാനി   കെകെആർ മാസ്റ്ററുടെ വീടു സന്ദർശിച്ച്  സെൻട്രൽപുത്തൂരിലെ കുരുന്നുകൾ "
english_title: "To refresh the memory;Freedom fighterChildren of Centralputhur visit KKR master's house"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/228545/to-refresh-the-memoryfreedom-fighterchildren-of-centralputhur-visit-kkr-masters-house"
published_at: "2024-08-15T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66be210b675b5_Untitled-5_copy.jpg"
keywords: []
---

# ഓർമ പുതുക്കാൻ ;  സ്വാതന്ത്ര്യ സമര സേനാനി   കെകെആർ മാസ്റ്ററുടെ വീടു സന്ദർശിച്ച്  സെൻട്രൽപുത്തൂരിലെ കുരുന്നുകൾ 

> **Lead Summary:** **കുന്നോത്ത് പറമ്പ്: **സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി സെൻട്രൽപുത്തൂർ എൽ.പി സ്കൂളിലെ കുട്ടികൾ സ്വാതന്ത്ര്യ സമര സേനാനി കെകെആർ മാസ്റ്ററുടെ വീടു സന്ദർശിച്ച് പുഷ്പാർച്ചന നടത്തി.

## Article Content

**കുന്നോത്ത് പറമ്പ്: **സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി സെൻട്രൽപുത്തൂർ എൽ.പി സ്കൂളിലെ കുട്ടികൾ സ്വാതന്ത്ര്യ സമര സേനാനി കെകെആർ മാസ്റ്ററുടെ വീടു സന്ദർശിച്ച് പുഷ്പാർച്ചന നടത്തി.

വീട്ടിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തിൻ്റെ മകളും കുന്നോത്ത്'പറമ്പ് പഞ്ചായത്ത് പ്രസിഡൻ്റുമായ കെ. ലത ചടങ്ങിന് നേതൃത്വം നൽകി.

പ്രധാനാധ്യാപിക ടി.കെ അജിത , വാർഡ് മെമ്പർ ടി. സുജില, സ്കൂൾ മാനേജർ കെ. പുഷ്പ , കെ.നാണു മാസ്റ്റർ , കെ. ചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

കെ കെ ആർ മാസ്റ്റർ അനുസ്മരണം ടി.പി നാരയണൻ നടത്തി സ്റ്റാഫ് സിക്രട്ടറി കെ സുവീൺ നന്ദി പറഞ്ഞു.തുടർന്ന് കുട്ടികളും, അധ്യാപകരും, നാട്ടുകാരും പുഷ്പാർച്ചന നടത്തി. വിദ്യാലയത്തിൽ കലാപരിപാടികളും, മധുരവിതരണവും നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/228545/to-refresh-the-memoryfreedom-fighterchildren-of-centralputhur-visit-kkr-masters-house)