---
title: "അർഹതയ്ക്കുള്ള അംഗീകാരമായി കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ സബ്ബ്  ഇൻസ്പെക്ടർ വിനോദ് കുമാറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ."
english_title: "Chief Minister's Police Medal to Kannur Town Police Station Sub Inspector Vinod Kumar in recognition of his merit."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/228544/chief-ministers-police-medal-to-kannur-town-police-station-sub-inspector-vinod-kumar-in-recognition-of-his-merit"
published_at: "2024-08-15T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66be1d87ced95_Untitled-3_copy.jpg"
keywords: []
---

# അർഹതയ്ക്കുള്ള അംഗീകാരമായി കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ സബ്ബ്  ഇൻസ്പെക്ടർ വിനോദ് കുമാറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ.

> **Lead Summary:** കണ്ണൂർ അർഹതയ്ക്കുള്ള അംഗീകാരമായി കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ വിനോദ് കുമാറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ.

## Article Content

കണ്ണൂർ അർഹതയ്ക്കുള്ള അംഗീകാരമായി കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ വിനോദ് കുമാറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ.

  സേവനകാലത്തുടനീളം പ്രകടിപ്പിച്ച മികവിനും, ആത്മാർത്ഥതയ്ക്കും, കർമ്മധീരതയ്ക്കുമുള്ള അംഗീകാരമായാണ് 2024-ലെ പ്രശസ്ത സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ വിനോദ് കുമാറിനെ തേടിയെത്തിയത്.

1993 ൽ ആണ് വിനോദ് കുമാർ കേരള പോലീസിൽ പ്രവേശിക്കുന്നത്. വിജിലൻസ്, ജില്ലാ ക്രൈം സ്ക്വാഡ് ( കണ്ണൂർ സ്ക്വാഡ്), മാലൂർ, ഇരിക്കൂർ, പാനൂർ പോലീസ് സ്റ്റേഷൻ, കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, മുക്കം പോലീസ് സ്റ്റേഷനുകളിലും ജോലി ചെയ്യ്തിട്ടുണ്ട്.

കൊലപാതകം, കവർച്ച ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ തുമ്പുണ്ടാക്കിയ മികച്ച അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയാണ് വിനോദ് കുമാർ. പാനൂരിലെ പ്രമാദമായ കവർച്ചാക്കേസിൽ പ്രതിയെ പിടികൂടിയ സംഘത്തിലും വിനോദ് കുമാർ ഉണ്ടായിരുന്നു.

ജോലിയിലെ സേവന മികവിന് 150 -ൽ കൂടുതൽ ഗുഡ് സർവ്വിസ് എൻട്രികൾ, ക്യാഷ് റിവാർഡ്, കമൻ്റേഷൻ തുടങ്ങിയ അംഗീകാരങ്ങളും നേടിയിട്ടുണ്ട്. മട്ടന്നൂർ സ്വദേശിയാണ്. ഭാര്യ : സൽമ, മകൾ : ദേവികാവിനോദ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/228544/chief-ministers-police-medal-to-kannur-town-police-station-sub-inspector-vinod-kumar-in-recognition-of-his-merit)