---
title: "അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും; ഡ്രഡ്ജർ എത്തിക്കുന്നത് വരെ ഡൈവ് ചെയ്‌ത്‌ പരിശോധന"
english_title: "The search for Arjun will resume tomorrow;The search for Arjun will resume tomorrow;"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/228357/the-search-for-arjun-will-resume-tomorrowthe-search-for-arjun-will-resume-tomorrow"
published_at: "2024-08-15T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bd8925bc3fe_66bd5f714aad0_ghhh.jpg"
keywords: []
---

# അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും; ഡ്രഡ്ജർ എത്തിക്കുന്നത് വരെ ഡൈവ് ചെയ്‌ത്‌ പരിശോധന

> **Lead Summary:** ** **അർജുനെ കണ്ടെത്താനുള്ള ഗംഗാവാലിയിലെ തിരച്ചിൽ നാളെ പുനരാരംഭിക്കും. സ്വാതന്ത്ര്യ ദിനം ആയതിനാൽ ഇന്ന് തിരച്ചിൽ ഉണ്ടാവില്ല.

## Article Content

** **അർജുനെ കണ്ടെത്താനുള്ള ഗംഗാവാലിയിലെ തിരച്ചിൽ നാളെ പുനരാരംഭിക്കും. സ്വാതന്ത്ര്യ ദിനം ആയതിനാൽ ഇന്ന് തിരച്ചിൽ ഉണ്ടാവില്ല.

തിങ്കളാഴ്‌ച ഗോവയിൽ നിന്നും ഡ്രജിങ് സംവിധാനം എത്തിക്കുന്നത് വരെ ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള സംഘവും നേവി ടീമും ട്രക്കിന്റെ സൂചനകൾ ലഭിച്ച മേഖലയിൽ ഡൈവ് ചെയ്ത‌്‌ തിരച്ചിൽ നടത്തും. കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ നിർണായകമായ സൂചനകൾ ലഭിച്ചിട്ടും ഇന്ന് തിരച്ചിൽ നടത്തുന്നില്ല.

സ്വാതന്ത്ര്യദിന പരേഡ് ഉൾപ്പെടെ നടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനം. ഒരു കാരണവശാലും തിരച്ചിൽ അവസാനിപ്പിക്കില്ലെന്നും ഇതോടൊപ്പം ജില്ലാ ഭരണകൂടം ഉറപ്പ് നൽകുന്നുണ്ട്.

തിങ്കളാഴ്‌ച ഡ്രജർ എത്തുന്നതിനു മുൻപ് തന്നെ ട്രക്കിന്റെ ഭാഗങ്ങൾ കണ്ടെത്താൻ കഴിയുമെന്ന് ആത്മവിശ്വാസവും ഈശ്വർ മൽപെ പങ്കുവയ്ക്കുന്നു. അർജുന്റെ ട്രക്കിൽ തടി കെട്ടാൻ ഉപയോഗിച്ച കയറിൻ്റെ ഭാഗങ്ങൾ കണ്ടെത്തിയത് ദൗത്യത്തിൽ നിർണായകമാണ്.

കരയിൽ നിന്നും 50 അടി മാറി 30 അടി താഴ്ചയിൽ നിന്നാണ് കയറിൻ്റെ ഭാഗം കണ്ടെത്തിയത്. 10 അടി വ്യത്യാസത്തിൽ മൂന്നിടങ്ങളിൽ കയറിൻ്റെ ഭാഗമുണ്ടെന്നും ഈശ്വർ മാൽപെ വ്യക്തമാക്കുന്നു.

ഇത് സൂചനയായി കണക്കാക്കിയാൽ തീർച്ചയായും ഈ മേഖലയിൽ ട്രക്ക് ഉണ്ടാവാൻ തന്നെയാണ് സാധ്യത. നാളെ മുതൽ നടക്കുന്ന തിരച്ചിൽ പൂർണമായും ഈ മേഖല കേന്ദ്രീകരിച്ച് ആയിരിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/228357/the-search-for-arjun-will-resume-tomorrowthe-search-for-arjun-will-resume-tomorrow)