---
title: "കടവത്തൂരിന് പുറമെ പാനൂരിലും പ്ലസ് ടു വിദ്യാർത്ഥികളുടെ തല്ലുമാല ;  പൊലീസും, യാത്രക്കാരും  നോക്കിനിൽക്കെ ബസ് സ്റ്റാൻ്റിൽ  കൂട്ടയടി"
english_title: "In addition to Kadavathur, Plus Two students also protested in Panur;Clash at the bus stand while the police and passengers were watching"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/228258/in-addition-to-kadavathur-plus-two-students-also-protested-in-panurclash-at-the-bus-stand-while-the-police-and-passengers-were-watching"
published_at: "2024-08-14T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bcb2632985c_Untitled-1_copy.jpg"
keywords: []
---

# കടവത്തൂരിന് പുറമെ പാനൂരിലും പ്ലസ് ടു വിദ്യാർത്ഥികളുടെ തല്ലുമാല ;  പൊലീസും, യാത്രക്കാരും  നോക്കിനിൽക്കെ ബസ് സ്റ്റാൻ്റിൽ  കൂട്ടയടി

> **Lead Summary:** **പാനൂർ : **പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ പാനൂരിൽ റാഗിംഗും, മർദ്ദ നവും. കതിരൂർ,ചുണ്ടങ്ങാപ്പൊയിൽ ഹയർ സെക്കൻ്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി പാറാടെ മെൽബിനാണ് പാനൂർ ബസ് സ്റ്റാൻ്റിൽ വച്ച് ക്രൂരമായി സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റത്.

## Article Content

**പാനൂർ : **പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ പാനൂരിൽ റാഗിംഗും, മർദ്ദ നവും. കതിരൂർ,ചുണ്ടങ്ങാപ്പൊയിൽ ഹയർ സെക്കൻ്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി പാറാടെ മെൽബിനാണ് പാനൂർ ബസ് സ്റ്റാൻ്റിൽ വച്ച് ക്രൂരമായി സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റത്.

ഇന്ന് വൈകുന്നേരം 5 മണിയോടെ പാനൂർ ബസ്സ് സ്റ്റാൻ്റിൽ വെച്ചാണ് സംഭവം. മുഖത്തും, പുറത്തും പരിക്കേറ്റ വിദ്യാർത്ഥി പാനൂർ ഗവ. ആശുപത്രിയിൽ ചികിത്സ തേടി. റാഗിംഗ് സംഭവത്തിൽ സസ്പെൻഷനിലായ പ്ലസ്ടു വിദ്യാർത്ഥികളാണ് അക്രമിച്ചത്.

ബസ്സ് സ്റ്റാൻ്റിൽ പൊലീസുകാരും, നാട്ടുകാരും കാണെയാണ് അക്രമം. പൊലീസ് മർദ്ദനം തടയുകയായിരുന്നു. ചിലരെ പൊലീസ് പിടികൂടിയെങ്കിലും വിട്ടയക്കുകയായിരുന്നുവെന്ന് മറ്റ് വിദ്യാർത്ഥികൾ പറഞ്ഞു.

കടവത്തൂർ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലുണ്ടായ റാഗിങ്ങിൻ്റെ ഞെട്ടൽ മാറും മുമ്പാണ് വിദ്യാർത്ഥികൾ പാനൂർ ബസ്സ്റ്റാൻ്റിൽ ഏവരും കാൺകെ ഏറ്റുമുട്ടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/228258/in-addition-to-kadavathur-plus-two-students-also-protested-in-panurclash-at-the-bus-stand-while-the-police-and-passengers-were-watching)