---
title: "തലശേരിയിൽ  സ്കൂൾ  കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ  ശ്രമിച്ച യുവാവിനെ  വിദ്യാർത്ഥിനികൾ തടഞ്ഞു ; യുവാവ് കസ്റ്റഡിയിൽ,വിദ്യാർത്ഥിനികൾക്ക് അഭിനന്ദനം"
english_title: "Girls students stopped the young man who tried to kidnap a school boy in Thalassery;Young man in custody, congratulations to the students"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/228214/girls-students-stopped-the-young-man-who-tried-to-kidnap-a-school-boy-in-thalasseryyoung-man-in-custody-congratulations-to-the-students"
published_at: "2024-08-14T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bc8876a6100_download_(4).jpg"
keywords: []
---

# തലശേരിയിൽ  സ്കൂൾ  കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ  ശ്രമിച്ച യുവാവിനെ  വിദ്യാർത്ഥിനികൾ തടഞ്ഞു ; യുവാവ് കസ്റ്റഡിയിൽ,വിദ്യാർത്ഥിനികൾക്ക് അഭിനന്ദനം

> **Lead Summary:** ** **സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന അഞ്ചാം ക്ലാസുകാരനെ ദേഹോപദ്രവം ഏൽപ്പിച്ച് പിടിച്ചു കൊണ്ടുപോകാൻ ശ്രമിച്ച യുവാവ് പിടിയിൽ.

## Article Content

** **സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന അഞ്ചാം ക്ലാസുകാരനെ ദേഹോപദ്രവം ഏൽപ്പിച്ച് പിടിച്ചു കൊണ്ടുപോകാൻ ശ്രമിച്ച യുവാവ് പിടിയിൽ.

വൈകീട്ട് പഴയ ബസ്സ്റ്റാൻ്റിലാണ് സംഭവം. ഒരാൾ കുട്ടിയെ വലിച്ചുകൊണ്ടു പോകുകയും, കുട്ടി നിർത്താതെ കരയുന്നതും കണ്ട ബ്രണ്ണൻ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനികളായ ഇഷാനി, ദേവനന്ദ, സാന്ദ്ര, സ്വാതി, നിസ്വന, ശ്രീലഷ്മി, ദേവാഞ്ജന എന്നിവർ യുവാവിനെ തടഞ്ഞുവെക്കുകയും, കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.

താൻ പൊലീസാണെന്ന് ഇയാൾ പറഞ്ഞതായും കുട്ടികൾ പറഞ്ഞു. ഇതോടെ യാത്രക്കാരും സംഭവത്തിലിടപ്പെട്ടു. തുടർന്ന് തലശേരി പൊലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. വിവരമറിഞ്ഞ് രക്ഷിതാക്കളും, അധ്യാപകരും സ്റ്റേഷനിലെത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതല്ലെന്നും, ഇയാൾ മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു.

പരാതിയില്ലാത്തതിനാൽ പെറ്റി കേസെടുത്തു. ബ്രണ്ണൻ ഹയർസെക്കൻ്ററി സ്കൂളിലെ തന്നെ കുട്ടിയാണ് അതിക്രമത്തിനിരയായത്.

കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ് വിദ്യാർത്ഥിനികളാണ് തക്ക സമയത്ത് കുട്ടിയെ രക്ഷിക്കാൻ ഇടപെട്ടത്. മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച വിദ്യാർത്ഥിനികളെ സ്കൂൾ അസംബ്ലിയിൽ വച്ച് അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/228214/girls-students-stopped-the-young-man-who-tried-to-kidnap-a-school-boy-in-thalasseryyoung-man-in-custody-congratulations-to-the-students)