---
title: "ചമ്പാട് എൽപി സ്കൂളിൽ പിടിഎ ജനറൽ ബോഡി യോഗവും, അഭിനന്ദന സദസ്സും സംഘടിപ്പിച്ചു "
english_title: "PTA General Body Meeting and Appreciation Session organized at Champat LP School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/228160/pta-general-body-meeting-and-appreciation-session-organized-at-champat-lp-school"
published_at: "2024-08-14T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bc5de697829_Untitled-3_copy.jpg"
keywords: []
---

# ചമ്പാട് എൽപി സ്കൂളിൽ പിടിഎ ജനറൽ ബോഡി യോഗവും, അഭിനന്ദന സദസ്സും സംഘടിപ്പിച്ചു 

> **Lead Summary:** **ചമ്പാട്:** ചമ്പാട് എൽപി സ്കൂളിൽ പിടിഎ ജനറൽ ബോഡി യോഗവും, അഭിനന്ദന സദസ്സും സംഘടിപ്പിച്ചു പന്ന്യന്നൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ മണിലാൽ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ഹഫ്സത്ത് ഇടവലത്ത് അധ്യക്ഷത വഹിച്ചു.

## Article Content

**ചമ്പാട്:** ചമ്പാട് എൽപി സ്കൂളിൽ പിടിഎ ജനറൽ ബോഡി യോഗവും, അഭിനന്ദന സദസ്സും സംഘടിപ്പിച്ചു പന്ന്യന്നൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ മണിലാൽ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ഹഫ്സത്ത് ഇടവലത്ത് അധ്യക്ഷത വഹിച്ചു.

എൽ എസ് എസ് ജേതാക്കൾക്കുള്ള ഉപഹാര വിതരണം ചൊക്ലി എ.ഇ.ഒ എ കെ ഗീത നിർവഹിച്ചു പാനൂർ എസ് ഐ കെ.രാജീവൻ മുഖ്യാതിഥിയായി. എസ്എസ്എൽസി - പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള ഉപഹാര വിതരണവും അദ്ദേഹം നിർവഹിച്ചു.

പാനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി ശശിധരൻ, പി ടി എ പ്രസിഡണ്ട് ടി കെ ഫൈസൽ, വൈസ് പ്രസിഡണ്ട് നസീർ ഇടവലത്ത്, മുൻ പ്രധാന അധ്യാപകൻ സി കെ ശശിധരൻ, പൂർവ വിദ്യാർത്ഥി ഇ. അശ്റഫ്, മാനേജ്മെൻറ് പ്രതിനിധി റിസ്വാന, മദർ പിടിഎ പ്രസിഡണ്ട് സി. അതുല്യ എന്നിവർ സംസാരിച്ചു.

പ്രധാനാധ്യാപകൻ എം ജയകൃഷ്ണൻ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി പികെ സാജിറ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/228160/pta-general-body-meeting-and-appreciation-session-organized-at-champat-lp-school)