---
title: "പൊയിലൂരിലെ കോൺഗ്രസ് നേതാവ് എൻ.പി. മോഹനനെ അനുസ്മരിച്ചു ; സ്നേഹ മോഹനം പുരസ്കാരം പ്രമുഖ പ്രവാസി വ്യവസായി അത്തോളിൽ വാസുവിന്"
english_title: "Congress leader of Poilur N.P.Mohan was remembered;Sneha Mohanam Award to eminent expatriate businessman Atholil Vasu"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/228146/congress-leader-of-poilur-npmohan-was-rememberedsneha-mohanam-award-to-eminent-expatriate-businessman-atholil-vasu"
published_at: "2024-08-14T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bc563481c8f_Untitled-1_copy.jpg"
keywords: []
---

# പൊയിലൂരിലെ കോൺഗ്രസ് നേതാവ് എൻ.പി. മോഹനനെ അനുസ്മരിച്ചു ; സ്നേഹ മോഹനം പുരസ്കാരം പ്രമുഖ പ്രവാസി വ്യവസായി അത്തോളിൽ വാസുവിന്

> **Lead Summary:** **പാനൂർ : ** പൊയിലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടായിരുന്നു എൻ പി മോഹനൻ്റെ മൂന്നാം ചരമവാർഷികം ആചരിച്ചു. രാവിലെ സ്മൃതി മണ്ഡപത്തിൽ നടത്തിയ പുഷ്പാർച്ചനയിൽ നേതാക്കളും പ്രവർത്തകരും നാട്ടുകാരും കുടുംബാഗങ്ങളും പങ്കെടുത്തു.

## Article Content

**പാനൂർ : ** പൊയിലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടായിരുന്നു എൻ പി മോഹനൻ്റെ മൂന്നാം ചരമവാർഷികം ആചരിച്ചു. രാവിലെ സ്മൃതി മണ്ഡപത്തിൽ നടത്തിയ പുഷ്പാർച്ചനയിൽ നേതാക്കളും പ്രവർത്തകരും നാട്ടുകാരും കുടുംബാഗങ്ങളും പങ്കെടുത്തു.

അനുസ്മരണ യോഗം ഡി.സി സി ജന : സെക്രട്ടറി കെ.പി സാജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി. വിപിൻ അധ്യക്ഷനായി. ഡി സി സി സെക്രട്ടറിമാരായ സന്തോഷ് കണ്ണംവെള്ളി, ഹരിദാസ് മൊകേരി, വാർഡ് മെമ്പർ സഫരിയ, കെ.പി കുമാരൻ, സി. പുരുഷു, കെ.പി അഹമ്മദ് കെ.കെ ദിനേശൻ, പി.കൃഷ്ണൻ എം.കെ രാജൻ തുടങ്ങിയവർ സംസാരിച്ചു.

എൻ.പി മോഹനൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനവും സ്നേഹ മോഹനം പുരസ്ക്കാര സമർപ്പണവും ആഗസ്റ്റ് 25 ന് തൂവ്വക്കുന്നിൽ ഷാഫി പറമ്പിൽ എം.പി നിർവ്വഹിക്കും.

ജീവ കാരുണ്യ മേഖലയിൽ ഒരു പാട് സംഭാവനകൾ നൽകിയ പ്രവാസി വ്യവസായി അത്തോളിൽ വാസുവിനെയാണ് ഇത്തവണ സ്നേഹ മോഹനം പുരസ്ക്കാരത്തിന് തെരഞ്ഞെടുത്തത്.

സ്നേഹമോഹനം ട്രസ്റ്റാണ് പുരസ്ക്കാരം നൽകുന്നത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/228146/congress-leader-of-poilur-npmohan-was-rememberedsneha-mohanam-award-to-eminent-expatriate-businessman-atholil-vasu)