---
title: "കടവത്തൂരിൽ എൻ.എസ്.എസ്  ഇൻറർ സ്കൂൾ ക്വിസ് ; കൂത്ത്പറമ്പ് എച്ച്.എസ്.എസ് ചാമ്പ്യന്മാർ"
english_title: "NSS Unit Inter School Quiz held at Kadavathur;koothparam HSS Champions"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/228140/nss-unit-inter-school-quiz-held-at-kadavathurkoothparam-hss-champions"
published_at: "2024-08-14T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bc4ffa78d5d_Untitled-1_copy.jpg"
keywords: []
---

# കടവത്തൂരിൽ എൻ.എസ്.എസ്  ഇൻറർ സ്കൂൾ ക്വിസ് ; കൂത്ത്പറമ്പ് എച്ച്.എസ്.എസ് ചാമ്പ്യന്മാർ

> **Lead Summary:** **കടവത്തൂർ: **കടവത്തൂർ പി കെ എം എച്ഛ് എസ് എസിൽ എൻ എസ് എസ് യൂണിറ്റ് ഇന്റർ സ്കൂൾ ക്വിസ് - കെ ക്യു മാറ്റേഴ്‌സ് സംഘടിപ്പിച്ചു. കൊളവല്ലൂർ സബ് ഇൻസ്‌പെക്ടർ പവിത്രൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ പി കെ അലി അധ്യക്ഷത വഹിച്ചു.

## Article Content

**കടവത്തൂർ: **കടവത്തൂർ പി കെ എം എച്ഛ് എസ് എസിൽ എൻ എസ് എസ് യൂണിറ്റ് ഇന്റർ സ്കൂൾ ക്വിസ് - കെ ക്യു മാറ്റേഴ്‌സ് സംഘടിപ്പിച്ചു. കൊളവല്ലൂർ സബ് ഇൻസ്‌പെക്ടർ പവിത്രൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ പി കെ അലി അധ്യക്ഷത വഹിച്ചു.

വിജയികൾക്ക് പൂർവ്വ വിദ്യാർത്ഥി സജ്ജാദ് എം ക്യാഷ് അവാർഡ് വിതരണം ചെയ്തു. തൃപ്പങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഇസ്മായിൽ നെല്ലൂർ, എച്ച് എം മീരഭായി, സി കെ മുഹമ്മദലി, സോജേഷ് കെ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

പ്രിൻസിപ്പൽ വി കെ സുജൻ സ, എൻ എസ് എസ് പ്രോഗ്രം ഓഫീവർ പി.കെ നൗഫൽ, മുഹമ്മദ്‌ ബിൻ ഇസ്മായിൽ പ്രസംഗിച്ചു. കൂത്തുപറമ്പ് എച്ഛ് എസ് എസ് ലെ ഇ. ശ്രീലക്ഷ്മി, ഹരിനന്ദ സുരേഷ് എന്നിവരുടെ ടീം ചാമ്പ്യൻമാരായി. മേമുണ്ട എച്ഛ് എസ് എസ്സിലെ ആർ പി യദുനന്ദ്, സൂര്യ ശ്രീ എന്നിവർ രണ്ടാം സ്ഥാനവും, മൊകേരി രാജീവ്‌ ഗാന്ധി എച്ഛ് എസ് എസിലെ സി ശിവ ഗംഗ, എൻ എം ശ്രീനന്ദ് എന്നിവർ മൂന്നാം സ്ഥാനവും കരസ്തമാക്കി. അമ്പതോളം സ്‌കൂളുകളിൽ നിന്ന് വിദ്യാർത്ഥികൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/228140/nss-unit-inter-school-quiz-held-at-kadavathurkoothparam-hss-champions)