---
title: "കടവത്തൂരിൽ  റാഗിംഗിനിടെ   പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ 20 പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് കൊളവല്ലൂർ പൊലീസ്"
english_title: "Kolavallur police have registered a case against 20 plus two students in the case of brutal beating of a plus one student during ragging in Kadavathur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/227973/kolavallur-police-have-registered-a-case-against-20-plus-two-students-in-the-case-of-brutal-beating-of-a-plus-one-student-during-ragging-in-kadavathur"
published_at: "2024-08-13T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bb39d0a83ce_download_(6).jpg"
keywords: []
---

# കടവത്തൂരിൽ  റാഗിംഗിനിടെ   പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ 20 പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് കൊളവല്ലൂർ പൊലീസ്

> **Lead Summary:** ***കടവത്തൂർ: ***കടവത്തൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയായ പുല്ലൂക്കരയിലെ വെള്ളോട്ട് കണ്ടിയിൽ അജ്മലിനെ മർദ്ദിച്ച സംഭവത്തിൽ 20 ഓളം വിദ്യാർത്ഥികൾക്കെതിരെ കൊളവല്ലൂർ പൊലീസ് കേസെടുത്തു.

## Article Content

***കടവത്തൂർ: ***കടവത്തൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയായ പുല്ലൂക്കരയിലെ വെള്ളോട്ട് കണ്ടിയിൽ അജ്മലിനെ മർദ്ദിച്ച സംഭവത്തിൽ 20 ഓളം വിദ്യാർത്ഥികൾക്കെതിരെ കൊളവല്ലൂർ പൊലീസ് കേസെടുത്തു.

കണ്ടാലറിയാവുന്ന 6 പേരുൾപ്പടെ 20 പേർക്കെതിരെയാണ് കേസ്. മർദ്ദിച്ചതുൾപ്പടെ ഗുരുതരമായ വകുപ്പുകൾ ചുമത്തിയതായാണ് സൂചന.

ഇന്നലെ വൈകീട്ട് 4.30ന് സ്കൂൾ പരിസരത്തെ വഴിയിൽ വെച്ച് 20 ഓളം പ്ലസ്ടു വിദ്യാർത്ഥികൾ ചേർന്നാണ് അജ്മലിനെ മർദ്ദിച്ചത്..

ഇതിൻ്റെ വീഡിയൊ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. കഴുത്തിനും കൈക്കും തലക്കും സാരമായി പരിക്കേറ്റ അജ്മൽ തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആസ്പത്രിയിൽ ചികിത്സയിലാണ്. വടികളടക്കം ഉപയോഗിച്ച് അക്രമിക്കുകയായിരുന്നത്രെ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/227973/kolavallur-police-have-registered-a-case-against-20-plus-two-students-in-the-case-of-brutal-beating-of-a-plus-one-student-during-ragging-in-kadavathur)