---
title: "നവോദയ വിദ്യാലയ സമിതി ഹൈദരബാദ് റീജ്യണിൻ്റെ നേതൃത്വത്തിൽ പന്തക്കൽ ജവഹർ നവോദയ വിദ്യാലയത്തിൽ  റീജ്യണൽ ചെസ് മീറ്റ് 2024 ന് തുടക്കമായി."
english_title: "Regional Chess Meet 2024 started at Pantakal Jawahar Navodaya Vidyalaya under the leadership of Navodaya Vidyalaya Samiti Hyderabad Region."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/227920/regional-chess-meet-2024-started-at-pantakal-jawahar-navodaya-vidyalaya-under-the-leadership-of-navodaya-vidyalaya-samiti-hyderabad-region"
published_at: "2024-08-13T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bb17a779af0_Untitled-2_copy.jpg"
keywords: []
---

# നവോദയ വിദ്യാലയ സമിതി ഹൈദരബാദ് റീജ്യണിൻ്റെ നേതൃത്വത്തിൽ പന്തക്കൽ ജവഹർ നവോദയ വിദ്യാലയത്തിൽ  റീജ്യണൽ ചെസ് മീറ്റ് 2024 ന് തുടക്കമായി.

> **Lead Summary:** **പാനൂർ : **നവോദയ വിദ്യാലയ സമിതി ഹൈദരബാദ് റീജ്യണിൻ്റെ നേതൃത്വത്തിൽ പന്തക്കൽ ജവഹർ നവോദയ വിദ്യാലയത്തിൽ റീജ്യണൽ ചെസ് മീറ്റ് 2024 ന് തുടക്കമായി.

## Article Content

**പാനൂർ : **നവോദയ വിദ്യാലയ സമിതി ഹൈദരബാദ് റീജ്യണിൻ്റെ നേതൃത്വത്തിൽ പന്തക്കൽ ജവഹർ നവോദയ വിദ്യാലയത്തിൽ റീജ്യണൽ ചെസ് മീറ്റ് 2024 ന് തുടക്കമായി.

മൂന്ന് ദിവസങ്ങളിലായാണ് ടൂർണമെൻ്റ് നടക്കുന്നത്. കടപ്പ, കൃഷ്ണ, കാവേരി, നാൽഗൊൺഡ, ബിജാപൂർ, മാണ്ഡ്യ, കണ്ണൂർ, തിരുവനന്തപുരം എന്നിങ്ങനെ 8 ക്ലസ്റ്ററുകളിലായി 96 വിദ്യാർത്ഥികളാണ് ഹൈദരാബാദ് റീജ്യണൽ ചെസ് മീറ്റിൽ പങ്കെടുക്കുന്നത്.

മത്സരം മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. കേരള മുൻ സംസ്ഥാന ചെസ് ചാമ്പ്യൻ ഒ.ടി അനിൽകുമാർ മുഖ്യാതിഥിയായി. നവോദയ പ്രിൻസിപ്പൽ ഡോ. കെ.സജീവൻ സ്വാഗതം പറഞ്ഞു. സീനിയർ അധ്യാപകൻ ഷാജു ജോസഫ് പരിപാടികൾ നിയന്ത്രിച്ചു.

തുടർന്ന് ഒ.ടി അനിൽ കുമാർ മത്സരത്തിനെത്തിയ 16 പേരുമായി ഒരേ സമയം ചെസ് കളിച്ചു. 96 മത്സരാർത്ഥികളിൽ 30 പേർ ആസാമിൽ വച്ചു നടക്കുന്ന നാഷണൽ ചെസ് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടുമെന്ന് പന്തക്കൽ നവോദയ സ്കൂൾ പ്രിൻസിപ്പൽ ഡോ.കെ. സജീവൻ പറഞ്ഞു. മത്സരം 14 ന് സമാപിക്കും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/227920/regional-chess-meet-2024-started-at-pantakal-jawahar-navodaya-vidyalaya-under-the-leadership-of-navodaya-vidyalaya-samiti-hyderabad-region)