---
title: "കെ.കെ. ലാലിൻ്റെ 'എൻ്റെ ആദ്യകാല കവിതകൾ'  പുസ്തക പ്രകാശനം 15ന് മനേക്കരയിൽ "
english_title: "K.K.  Lalin's 'Ente early poems' book launch on 15th at Manekkara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/227862/kk-lalins-ente-early-poems-book-launch-on-15th-at-manekkara"
published_at: "2024-08-13T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66baef3c5f8e9_Untitled-1_copy.jpg"
keywords: []
---

# കെ.കെ. ലാലിൻ്റെ 'എൻ്റെ ആദ്യകാല കവിതകൾ'  പുസ്തക പ്രകാശനം 15ന് മനേക്കരയിൽ 

> **Lead Summary:** **മനേക്കര:** കെ.കെ. ലാലിൻ്റെ 'എൻ്റെ ആദ്യകാല കവിതകൾ' പുസ്തക പ്രകാശനം 15ന് മനേക്കരയിൽ. കവിയും, റിട്ട. അധ്യാപകനുമായ കെ.കെ ലാലിൻ്റ കവിതാ സമാഹാരം 'എൻ്റെ കവിതകൾ' ആണ് പ്രകാശനം ചെയ്യുന്നത്.

## Article Content

**മനേക്കര:** കെ.കെ. ലാലിൻ്റെ 'എൻ്റെ ആദ്യകാല കവിതകൾ' പുസ്തക പ്രകാശനം 15ന് മനേക്കരയിൽ. കവിയും, റിട്ട. അധ്യാപകനുമായ കെ.കെ ലാലിൻ്റ കവിതാ സമാഹാരം 'എൻ്റെ കവിതകൾ' ആണ് പ്രകാശനം ചെയ്യുന്നത്.

പുരോഗമന കലാസാഹിത്യ സംഘം മനേക്കര യൂണിറ്റിൻ്റെയും, കുമാരൻ മാസ്റ്റർ വായനശാലയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15 ന് വ്യാഴാഴ്ച മനേക്കരയിൽ പ്രകാശന ചടങ്ങ് നടക്കും.

വൈകീട്ട് 4.30ന് മനേക്കര ക്ഷീരോത്പാദക സഹകരണ സംഘം ഹാളിൽ നടക്കുന്ന ചടങ്ങ് പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ ഉദ്ഘാടനം ചെയ്യും.

പ്രശസ്ത എഴുത്തുകാരൻ പ്രേമാനന്ദ് ചമ്പാട് കവിതാ സമാഹരത്തിൻ്റെ ആദ്യപ്രതി പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.ഹരിദാസന് നൽകി പ്രകാശന കർമം നിർവഹിക്കും.

അഡ്വ. കെ. ഗോപാലൻ, രാജൻഎൻ.പി, ദിനേശൻ മാസ്റ്റർ, അഷ്റഫ് ചമ്പാട്, പുകസ പന്ന്യന്നൂർ യൂണിറ്റ് സെക്ര.എൻ പി മുകുന്ദൻ, വായനശാലാ സെക്രട്ടറി അജയഘോഷ് തുടങ്ങിയവർ സംസാരിക്കും.

കവിതാസമാഹര വില്പന വഴി ലഭിക്കുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമെന്ന് കവി കെ.കെ. ലാൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/227862/kk-lalins-ente-early-poems-book-launch-on-15th-at-manekkara)