---
title: "പെൺകുട്ടിക്ക് സാരമായ പരിക്ക് ;   ഉമ്മത്തൂർ ഹൈസ്കൂളിൽ പതിനാറ്കാരി നേരിട്ടത് ക്രൂരമർദ്ദനം  "
english_title: "Girl seriously injured;A 16-year-old girl was brutally beaten up in Ummthur High School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/227736/girl-seriously-injureda-16-year-old-girl-was-brutally-beaten-up-in-ummthur-high-school"
published_at: "2024-08-12T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ba0b7b84706_download_(7).jpg"
keywords: []
---

# പെൺകുട്ടിക്ക് സാരമായ പരിക്ക് ;   ഉമ്മത്തൂർ ഹൈസ്കൂളിൽ പതിനാറ്കാരി നേരിട്ടത് ക്രൂരമർദ്ദനം  

> **Lead Summary:** **നാദാപുരം : **ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നത് ക്രൂരമായ റാഗിംങ്ങ് തന്നെയെന്ന് രക്ഷിതാക്കൾ . വളയം സ്വദേശിനി പെൺകുട്ടിക്ക് സാരമായ പരിക്ക് .

## Article Content

**നാദാപുരം : **ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നത് ക്രൂരമായ റാഗിംങ്ങ് തന്നെയെന്ന് രക്ഷിതാക്കൾ . വളയം സ്വദേശിനി പെൺകുട്ടിക്ക് സാരമായ പരിക്ക് .

ക്രൂരമർദ്ദനത്തിനിരയായ പെൺകുട്ടിക്ക് ഇന്നലെ രാത്രി ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് നാദാപുരം താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പ്ലസ് വൺ വിദ്യാർത്ഥിനിയായ വളയം എ കെ ജംഗ്ഷനടുത്തെ എലിക്കുന്നുമ്മൽ മജീദിൻ്റെ മകൾ റിയാ ഫാത്തിമ (16)യെയാണ് സീനിയർ വിദ്യാർത്ഥികൾ ചേർന്ന് മർദ്ധിച്ചത്.

മൂന്ന് സീനിയർ പെൺ കുട്ടികൾ ചേർന്നാണ് തൻ്റെ മുഖത്ത് അടിക്കുകയും കഴുത്ത് പിടിച്ച് ഞെരിക്കുകയും ചെയ്തതതെന്നും ഇവർ കൈപിടിച്ചു ഒടിക്കാൻ ശ്രമിച്ചതായും റിയ പൊലീസിന് മൊഴി നൽകി.

ഇന്നലെ രാത്രി കണ്ണിന് ചുറ്റും വീർക്കുകയും തലചുറ്റലും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് വീണ്ടും ആശുപത്രിയിൽ എത്തിച്ചത്. ഇന്ന് വൈകിട്ട് മെഡിക്കൽ പരിശോധനയ്ക്ക് ശേഷം പെൺ കുട്ടി വീട്ടിൽ എത്തിയിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് റാഗിംങ്ങ് അക്രമം ഉണ്ടായത്.

സ്കൂളിൽ നിന്ന് അധ്യാപകർ അറിയിച്ചതനുസരിച്ച് രക്ഷിതാക്കളെത്തി കഴുത്തിന് മുറിവേറ്റ പെൺ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. സ്കൂളിലെ എൻഎസ്എസ് യൂനിറ്റിലേക്ക് തെരഞ്ഞെടുത്തതിനാൽ റിയ ഇന്നലെ കായിക ക്ഷമതാ പരിശീലന ക്യാമ്പിൽ എത്തിയതായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/227736/girl-seriously-injureda-16-year-old-girl-was-brutally-beaten-up-in-ummthur-high-school)