---
title: "ക്യാൻസർ രോഗത്തിനെതിരെ മലബാർ ക്യാൻസർ സെൻ്ററും,  പന്ന്യന്നൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തുന്ന  പ്രതിരോധ ക്യാമ്പയിൻ  അവസാന ഘട്ടത്തിലേക്ക്."
english_title: "The prevention campaign against cancer jointly conducted by Malabar Cancer Center and Panniyannoor Gram Panchayat has reached its final stage."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/227646/the-prevention-campaign-against-cancer-jointly-conducted-by-malabar-cancer-center-and-panniyannoor-gram-panchayat-has-reached-its-final-stage"
published_at: "2024-08-12T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b9be577713d_Untitled-4_copy.jpg"
keywords: []
---

# ക്യാൻസർ രോഗത്തിനെതിരെ മലബാർ ക്യാൻസർ സെൻ്ററും,  പന്ന്യന്നൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തുന്ന  പ്രതിരോധ ക്യാമ്പയിൻ  അവസാന ഘട്ടത്തിലേക്ക്.

> **Lead Summary:** **പന്ന്യന്നൂർ: **ക്യാൻസർ രോഗത്തിനെതിരെ മലബാർ ക്യാൻസർ സെൻ്ററും, പന്ന്യന്നൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തുന്ന പ്രതിരോധ ക്യാമ്പയിൻ അവസാന ഘട്ടത്തിലേക്ക്.

## Article Content

**പന്ന്യന്നൂർ: **ക്യാൻസർ രോഗത്തിനെതിരെ മലബാർ ക്യാൻസർ സെൻ്ററും, പന്ന്യന്നൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തുന്ന പ്രതിരോധ ക്യാമ്പയിൻ അവസാന ഘട്ടത്തിലേക്ക്.

വളണ്ടിയർമാർക്കുള്ള പരിശീലനത്തിൻ്റെ ഭാഗമായുള്ള ക്ലാസുകൾ പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. വളണ്ടിയർ മാർക്കുള്ള 8,9 പരിശീലന ക്ലാസുകളാണ് ആരോഗ്യ സാക്ഷരത പരിപാടിയുടെ ഭാഗമായി നടന്നത്.

പരിശീലനം നേടിയ വളണ്ടിയർ മാരുടെ നേതൃത്വത്തിൽ വാർഡുകളിലും, ക്ലസ്റ്റർ തലങ്ങളിലും ജനപങ്കാളിത്തതോടെ 25ന് മുമ്പ് ക്ലാസുകൾ നടത്തും.

പരിശീലന പരിപാടിയിൽ പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസി. സി.കെ അശോകൻ അധ്യക്ഷനായി. മലബാർ ക്യാൻസർ സെൻ്ററിലെ ഡോക്ടർമാരായ ഫിൻസ്.എം.ഫിലിപ്പ്, നീതു എന്നിവർ ക്ലാസെടുത്തു. ആരോഗ്യ സമിതി കൺവീനർ പി.ടി.കെ പ്രേമൻ മാസ്റ്റർ സ്വാഗതവും, ഹെൽത്ത് ഇൻസ്പെക്ടർ കെ. ഷാജി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/227646/the-prevention-campaign-against-cancer-jointly-conducted-by-malabar-cancer-center-and-panniyannoor-gram-panchayat-has-reached-its-final-stage)