---
title: "കേസ് കൊടുക്കുമെന്ന് ഭയന്ന് തടഞ്ഞുനിര്‍ത്തി അക്രമം; വയോധികന്റെ പരാതിയിൽ മൂന്നുപേർക്കെതിരെ കേസ്"
english_title: "Detention and violence for fear of filing a case;A case against three persons on the complaint of an elderly person"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/227549/detention-and-violence-for-fear-of-filing-a-casea-case-against-three-persons-on-the-complaint-of-an-elderly-person"
published_at: "2024-08-12T07:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b9714200656_66b8f0d8dd535_Police-Jeep.jpg"
keywords: []
---

# കേസ് കൊടുക്കുമെന്ന് ഭയന്ന് തടഞ്ഞുനിര്‍ത്തി അക്രമം; വയോധികന്റെ പരാതിയിൽ മൂന്നുപേർക്കെതിരെ കേസ്

> **Lead Summary:** **കണ്ണൂർ : ** കേസ് കൊടുക്കുമെന്ന് ഭയന്ന് വയോധികനെ തടഞ്ഞുനിര്‍ത്തി ചീത്തവിളിക്കുകയും കഴുത്തിന് കുത്തിപ്പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തിന് മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

**കണ്ണൂർ : ** കേസ് കൊടുക്കുമെന്ന് ഭയന്ന് വയോധികനെ തടഞ്ഞുനിര്‍ത്തി ചീത്തവിളിക്കുകയും കഴുത്തിന് കുത്തിപ്പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തിന് മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

കാര്യാമ്പലം മറിയം മസ്ജിദിന് സമീപത്തെ പറമ്പില്‍ വീട്ടില്‍ റൗഫ്, കാര്യാമ്പലം അമ്പാടി റോഡിലെ പറമ്പില്‍ വീട്ടില്‍ അഷറഫ്, തളിപ്പറമ്പ് മെയിന്‍ റോഡിലെ പറമ്പില്‍ വീട്ടില്‍ അബ്ദുറഹ്‌മാന്‍ എന്ന അന്ത്രു എന്നിവര്‍ക്കെതിരെയാണ് കേസ് പൊലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ ആഗ്‌സറ്റ്-7 ന് ഉച്ചക്ക് 1.30 ന് മുക്കോലയില്‍ വെച്ചായിരുന്നു സംഭവം. തൃച്ചംബരം പ്ലാത്തോട്ടത്തെ പാറോട്ടകത്ത് അണ്ടന്റവിടെ വീട്ടില്‍ സൈഫുദ്ദീന്റെ(76) പരാതിയിലാണ് കേസ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/227549/detention-and-violence-for-fear-of-filing-a-casea-case-against-three-persons-on-the-complaint-of-an-elderly-person)