---
title: "തലശേരി - മാഹി ബൈപ്പാസിൽ മുഴപ്പിലങ്ങാട് അമിത വേഗത്തിലെത്തിയ   ജീപ്പിടിച്ച്  യുവതിക്ക് ദാരുണാന്ത്യം"
english_title: "A young woman met a tragic end by taking a jeep on Muzhapilangad Bypass"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/227538/a-young-woman-met-a-tragic-end-by-taking-a-jeep-on-muzhapilangad-bypass"
published_at: "2024-08-12T06:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b95a4d61fd2_Untitled-1_copy.jpg"
keywords: []
---

# തലശേരി - മാഹി ബൈപ്പാസിൽ മുഴപ്പിലങ്ങാട് അമിത വേഗത്തിലെത്തിയ   ജീപ്പിടിച്ച്  യുവതിക്ക് ദാരുണാന്ത്യം

> **Lead Summary:** ** **മുഴപ്പിലങ്ങാട് ബൈപ്പാസിൽ ജീപ്പിടിച്ച് യുവതിക്ക് ദാരുണാന്ത്യം ബൈപ്പാസ് മുറിച്ചുകടക്കവെയാണ് അപകടമുണ്ടായത്. അമിത വേഗത്തിലെത്തിയ ജീപ്പ് യുവതിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നത്രെ.

## Article Content

** **മുഴപ്പിലങ്ങാട് ബൈപ്പാസിൽ ജീപ്പിടിച്ച് യുവതിക്ക് ദാരുണാന്ത്യം ബൈപ്പാസ് മുറിച്ചുകടക്കവെയാണ് അപകടമുണ്ടായത്. അമിത വേഗത്തിലെത്തിയ ജീപ്പ് യുവതിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നത്രെ.

മരക്കാർകണ്ടി ബ്ലൂസ്റ്റ് ക്ലബ്ബിന് സമീപം ഷംനാസിൽ ഷംന ഫൈഹാസ് (39) ആണ് മരിച്ചത്. ഒരു വിവാഹ പങ്കെടുക്കാനായാണ് ഷംന എത്തിയത്.

കണ്ണൂരിലെ സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായ മുഹമ്മദ് അബ്ദുള്ള - ഷാഹിദ ദമ്പതികളുടെ മകളാണ്. ഫൈഹാസ് മഠത്തിലിൻ്റെ ഭാര്യയാണ്. മുഹമ്മദ് ഫിസാൻ (സി.എ. വിദ്യാർഥി, ബാംഗ്‌ളൂരു), സൈന നഷ്വ (പത്താം ക്ലാസ് വിദ്യാർഥിനി, ദീനുൽ ഇസ്ലാം സഭ സ്‌കൂൾ) എന്നിവർ മക്കളാണ്. ഖബറടക്കം ഇന്ന് ഉച്ചക്ക് സിറ്റി ജുമാ മസ്ജിദിൽ നടക്കും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/227538/a-young-woman-met-a-tragic-end-by-taking-a-jeep-on-muzhapilangad-bypass)