(www.panoornews.in) തൃശൂർ കണിമംഗലം വലിയാലുക്കലിൽ പ്രവർത്തിച്ചി രുന്ന ഹൈറിച്ച് കമ്പനി ഉടമകൾക്കെതിരെയും, ടീം ലീഡർ മാർ ക്കെതിരേയും പയ്യന്നൂരിലും കേസ്.
കരിവെള്ളൂർ ഓണക്കുന്നിലെ പ്രജിത്തിന്റെ പരാതിയിൽ ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എംഡി കെ.ഡി. പ്രതാപൻ, സിഇഒ ശ്രീന പ്രതാപൻ, ടീം ലീഡർമാരായ പിലാത്തറയിലെ മുഹമ്മദ് റാഫി, മണിയറയിലെ സിനി എന്നിവർക്കെതിരെയാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്.
ഹൈറിച്ചിൽ നിക്ഷേപിക്കുന്ന പണത്തിന് വൻ ലാഭം വാഗ്ദാനം ചെയ്തതാണ് തട്ടിപ്പ് നടത്തിയത്. പ്രതികളുടെ വാക്കുകൾ വിശ്വസിച്ച് 2023 ഓഗസ്റ്റ് 16ന് പതിനായിരം രൂപ നേരിട്ടും അതിന് പിന്നാലെ കഴിഞ്ഞ സെപ്റ്റംബർ 19 ന് 12 ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴിയും കൈമാറിയിരുന്നു.
എന്നാൽ വാഗ്‌ദാന പ്രകാരമുള്ള ലാഭമോ, കൈപ്പറ്റിയ പണമോ തിരിച്ച് നൽകാതെ വഞ്ചിച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. നിക്ഷേപകർ പരാതി കൊടുക്കാതിരിക്കാൻ ഇടനിലക്കാരിലു ടെ നടത്തിയ പ്രചാരണങ്ങളും, വാലറ്റ് അക്കൗണ്ടുകളിലെത്തുന്ന തുകയും കാണിച്ചുള്ള പ്രലോഭനങ്ങളും തട്ടിപ്പാണെന്ന് തിരിച്ചറിയാൻ തുടങ്ങിയതോടെയാണ് പലരും പരാതിയുമായി രംഗത്തു വരാൻ കാരണമെന്നാണ് നിഗമനം.
മണിചെയിൻ മാതൃകയിലുള്ള വിവിധ വ്യാപാരങ്ങളുടെ മറവിൽ നേരിട്ടും ഓൺലൈനായും ആളുകളെ ചേർത്ത് കോടികൾ കമ്മീഷൻ പറ്റുന്നതായും നിയമ പരമായ അനുമതിയില്ലാതെ ആളുകളിൽനിന്ന് നിക്ഷേപം സ്വീക രിക്കുന്നതായുമുള്ള പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് 39 പേർക്കെതിരേയും, കാസർഗോഡ് പോലീസ് 80 പേർക്കെതിരേയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
285 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായുള്ള പരാതിയിൽ കമ്പനിയുടമകളുടേയും ഇടനിലക്കാരുടേയും പേരിലായിരുന്നു പ്രൈസ് ചിറ്റ്സ് ആൻഡ് മണി സർക്കുലേഷൻ സ്‌കീം ആക്ട്, ബാണിംങ്ങ് ആക്ട് എന്നിവ പ്രകാരം കേസെടുത്തിരുന്നത്
. ഹൈറിച്ചിന്റെ പേരിൽ പ്രതികൾ തട്ടിയെടുത്തത് 3141 കോടി രൂ പയാണെന്ന് മുഖ്യമന്ത്രിയും നിയമസഭയിൽ വ്യക്തമാക്കിയിരു ന്നു.
126 കോടിയുടെ ജിഎസ്‌ടി തട്ടിപ്പാണ് ആദ്യം പുറത്തു വന്നത്. പിന്നീട് പോലീസിൻ്റെ അന്വേഷണത്തിൽ 1630 കോടിയോളം രൂപയുടേയും ഇഡിയുടെ അന്വേഷണത്തിൽ 2300 കോടിയോളം രൂപയുടെയും തട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയത്.
അനധികൃ ത ക്രിപ്റ്റോകറൻസി ഇടപാടിലൂടെ തട്ടിയെടുത്ത കോടികൾ വിദേശത്തേക്ക് കടത്തിയെന്നും കണ്ടെത്തിയിരുന്നു. കമ്പനിയുടെ 200 കോടിയോളം രൂപ സർക്കാർ കണ്ടുകെട്ടിയതിനാൽ അതിൽ നിന്നും പരാതിക്കാർക്ക് പണം ലഭിക്കാനുള്ള സാധ്യത കണക്കി ലെടുത്ത് വിവിധ പോലീസ് സ്റ്റേഷനുകളിലെത്തുന്ന പരാതിക്കാരുടെ എണ്ണം കൂടി വരുന്നുമുണ്ട്.
Another complaint against Heyrich in Kannur;Case against owners and promoters.