---
title: "ചമ്പാട് വെസ്റ്റ് യുപി സ്കൂൾ @ 100 ;  ശതാബ്ദിയാഘോഷത്തിനായുള്ള സംഘാടക സമിതി യോഗം ചേർന്നു."
english_title: "Champat West UP School @ 100 ;The organizing committee met for the centenary celebrations."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/227242/champat-west-up-school-100-the-organizing-committee-met-for-the-centenary-celebrations"
published_at: "2024-08-10T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b77d099bce8_Untitled-2_copy.jpg"
keywords: []
---

# ചമ്പാട് വെസ്റ്റ് യുപി സ്കൂൾ @ 100 ;  ശതാബ്ദിയാഘോഷത്തിനായുള്ള സംഘാടക സമിതി യോഗം ചേർന്നു.

> **Lead Summary:** **ചമ്പാട്: **ചമ്പാട് വെസ്റ്റ് യുപി സ്കൂൾ @ 100 ; ശതാബ്ദിയാഘോഷത്തിനായുള്ള സംഘാടക സമിതി യോഗം ചേർന്നു.

## Article Content

**ചമ്പാട്: **ചമ്പാട് വെസ്റ്റ് യുപി സ്കൂൾ @ 100 ; ശതാബ്ദിയാഘോഷത്തിനായുള്ള സംഘാടക സമിതി യോഗം ചേർന്നു.

ജില്ലാ പഞ്ചായത്തംഗം ഇ.വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ അധ്യക്ഷനായി.

ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ശശിധരൻ, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ മണിലാൽ, വാർഡംഗങ്ങളായ സി.രൂപ, ഹഫ്സത്ത് ഇടവലത്ത്, കെ.സുനിത, പിടിഎ പ്രസി.കെ. നിഷാദ്, വൈസ് പ്രസി. പി.പി പ്രദീപൻ, ടി. ഹരിദാസ്, നസീർ ഇടവലത്ത്, ചമ്പാട് എൽപി പ്രധാനധ്യാപകൻ കെ.ജയകൃഷ്ണൻ, ടിപി പ്രേമനാഥൻ എന്നിവർ സംസാരിച്ചു.

പ്രധാനധ്യാപകൻ വി.പി രജിലേഷ് സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി സി. സുർജിത്ത് നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം ഇ. വിജയൻ മാസ്റ്റർ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ, പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ

അശോകൻ, വാർഡ് അംഗം ഹഫ്‌സത്ത് ഇടവലത്ത്, പൗര പ്രമുഖൻ എം. പദ്‌മനാഭൻ എന്നിവർ രക്ഷാധികാരികളായും, മാനേജർ രവി മാസ്റ്റർ, പ്രധാനധ്യാപകൻ വി.പി രജിലേഷ് എന്നിവർ കൺവീനർമാരായും, കെ. സതീശൻ, പി ടി എ പ്രസി. നിഷാദ് എന്നിവരെ ജോ.കൺവീനർമാരായും, മുൻ പഞ്ചായത്ത് പ്രസി.ടി.ഹരിദാസ് ചെയർമാനായും, നസീർ ഇടവലത്ത്, മദർ പി ടി എ പ്രസി. നസീറ എന്നിവർ വൈസ്.ചെയർമാൻമാരായും 101 അംഗ കമ്മിറ്റിയും രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/227242/champat-west-up-school-100-the-organizing-committee-met-for-the-centenary-celebrations)