---
title: "ചരിത്രമുറങ്ങുന്ന തലശേരിയിൽ 'മഹാത്മ' കുടുംബ  മഹാസംഗമം 17ന് ; സ്വാഗതസംഘമായി, ആയിരങ്ങൾ ചരിത്ര സംഗമത്തിനെത്തും"
english_title: "'Mahatma' Kudumba Mahasangamam at historic Thalassery on 17th;As a welcoming party, thousands will attend the historic meeting"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/227144/mahatma-kudumba-mahasangamam-at-historic-thalassery-on-17thas-a-welcoming-party-thousands-will-attend-the-historic-meeting"
published_at: "2024-08-10T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b72466113af_Untitled-4_copy.jpg"
keywords: []
---

# ചരിത്രമുറങ്ങുന്ന തലശേരിയിൽ 'മഹാത്മ' കുടുംബ  മഹാസംഗമം 17ന് ; സ്വാഗതസംഘമായി, ആയിരങ്ങൾ ചരിത്ര സംഗമത്തിനെത്തും

> **Lead Summary:** **തലശേരി: **മൂന്നു ദശാബ്ദത്തിലധികം തലശ്ശേരിയിലും, കണ്ണൂരിലും സമാന്തര കലാലയ രംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന മഹാത്മ കോളെജിലെ പൂർവ്വ വിദ്യാർത്ഥികളുടേയും, അദ്ധ്യാപകരുടേയും അനദ്ധ്യാപകരുടേയും മഹാസംഗമം സപ്തംബർ 17ന് തലശ്ശേരി ടൗൺ ഹാളിൽ വെച്ച് നടക്കും.

## Article Content

**തലശേരി: **മൂന്നു ദശാബ്ദത്തിലധികം തലശ്ശേരിയിലും, കണ്ണൂരിലും സമാന്തര കലാലയ രംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന മഹാത്മ കോളെജിലെ പൂർവ്വ വിദ്യാർത്ഥികളുടേയും, അദ്ധ്യാപകരുടേയും അനദ്ധ്യാപകരുടേയും മഹാസംഗമം സപ്തംബർ 17ന് തലശ്ശേരി ടൗൺ ഹാളിൽ വെച്ച് നടക്കും.

മഹാത്മ സാംസ്കാരിക സംഗമവേദിയാണ് കുടുംബ മഹാ സംഗമത്തിന് മുൻകൈയെടുക്കുന്നത്. സ്വാഗത സംഘ രൂപീകരണ യോഗം തലശ്ശേരി കോസ്‌മോ പോളിററൻ ക്ലബ്ബ് ഹാളിൽ നടന്നു.

മഹാത്മ സ്ഥാപകനും, പ്രിൻസിപ്പലുമായ എം പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വി.എസ് അനിൽകുമർ അധ്യക്ഷനായി. ജനറൽ കൺവീനർ അഡ്വ.രവീന്ദ്രൻ കണ്ടോത്ത് സ്വാഗതവും, അംബുജം കടമ്പൂർ നന്ദിയും പറഞ്ഞു.

സിനിമാ - നാടക നടൻ രാജേന്ദ്രൻ തായാട്ട്, സംവിധായകൻ മനോജ് രാഘവ്, പ്രഭാഷകൻ സന്തോഷ് ഇല്ലോളിൽ തുടങ്ങി ഒട്ടേറെ പ്രമുഖർ സംബന്ധിച്ചു. വിവിധ സബ് കമ്മിററികളും രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/227144/mahatma-kudumba-mahasangamam-at-historic-thalassery-on-17thas-a-welcoming-party-thousands-will-attend-the-historic-meeting)