---
title: "കടവത്തൂർ വെസ്റ്റ് യുപി സ്കൂളിൽ ഹിരോഷിമാ ദിനം ആചരിച്ചു."
english_title: "Hiroshima Day was observed at Kadavathur West UP School."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/227070/hiroshima-day-was-observed-at-kadavathur-west-up-school"
published_at: "2024-08-10T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b6f498c07cd_Untitled-2_copy.jpg"
keywords: []
---

# കടവത്തൂർ വെസ്റ്റ് യുപി സ്കൂളിൽ ഹിരോഷിമാ ദിനം ആചരിച്ചു.

> **Lead Summary:** **കടവത്തൂർ: ** കടവത്തൂർ വെസ്റ്റ് യുപി സ്കൂളിൽ ഹിരോഷിമാ ദിനം ആചരിച്ചു. സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ സമാധാന സന്ദേശവുമായി റാലി നടത്തി.

## Article Content

**കടവത്തൂർ: ** കടവത്തൂർ വെസ്റ്റ് യുപി സ്കൂളിൽ ഹിരോഷിമാ ദിനം ആചരിച്ചു. സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ സമാധാന സന്ദേശവുമായി റാലി നടത്തി.

എൽ പി വിഭാഗം വിദ്യാർത്ഥികളാണ് പ്ലക്കാർഡുകളേന്തിക്കൊണ്ട് യുദ്ധവിരുദ്ധ റാലി നടത്തിയത്. സമാധാനത്തിന്റെ പ്രതീകമായി 100ഓളം കുട്ടികൾ സഡാക്കോ കൊക്കുകളെ നിർമ്മിച്ച് സ്കൂൾ ഗ്രൗണ്ടിൽ പ്രകടനം നടത്തി.

അധ്യാപകരായ എ. ഇബ്രാഹിം , കെഎം അബ്ദുല്ല , കെ.കെ സമീറ, ഷാഹിദ എംപി, സലിം എന്നിവർ നേതൃത്വം നൽകി. തുടർന്ന് യുദ്ധ വിരുദ്ധദിനത്തിന്റെ ഭാഗമായി സമാധാന സന്ദേശമുയർത്തി സ്കൂൾ അങ്കണത്തിൽ വെച്ച് പിടിഎ പ്രസിഡന്റ്‌ സമദ് അറക്കലിന്റെ സാനിദ്ധ്യത്തിൽ സ്കൂൾ ഹെഡ് മാസ്റ്റർ ഫാറൂഖ് മാസ്റ്റർ വെള്ളരി പ്രാവിനെ പറത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/227070/hiroshima-day-was-observed-at-kadavathur-west-up-school)