---
title: "നാട്ടുകാർക്കും,സ്കൂളിനും, കോളേജിനും, ശാന്തിഗിരി  ആശ്രമത്തിനും ഭീഷണി ; ചെണ്ടയാട്  നവോദയ കുന്നിൽ ഖനനം നിരോധിച്ച് ജില്ലാ കലക്ടറുടെ ഉത്തരവ്"
english_title: "Threat to locals, school, college and Shantigiri Ashram;District Collector's order prohibiting mining in Chendiad Navodaya Hill"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/227001/threat-to-locals-school-college-and-shantigiri-ashramdistrict-collectors-order-prohibiting-mining-in-chendiad-navodaya-hill"
published_at: "2024-08-09T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b642045828e_Untitled-3_copy.jpg"
keywords: []
---

# നാട്ടുകാർക്കും,സ്കൂളിനും, കോളേജിനും, ശാന്തിഗിരി  ആശ്രമത്തിനും ഭീഷണി ; ചെണ്ടയാട്  നവോദയ കുന്നിൽ ഖനനം നിരോധിച്ച് ജില്ലാ കലക്ടറുടെ ഉത്തരവ്

> **Lead Summary:** ***പാനൂർ ***നാട്ടുകാർക്കും,സ്കൂളിനും, കോളേജിനും, ശാന്തിഗിരി ആശ്രമത്തിനും ഭീഷണി ; ചെണ്ടയാട് നവോദയ കുന്നിൽ ഖനനം നിരോധിച്ച് ജില്ലാ കലക്ടറുടെ ഉത്തരവ്

## Article Content

***പാനൂർ ***നാട്ടുകാർക്കും,സ്കൂളിനും, കോളേജിനും, ശാന്തിഗിരി ആശ്രമത്തിനും ഭീഷണി ; ചെണ്ടയാട് നവോദയ കുന്നിൽ ഖനനം നിരോധിച്ച് ജില്ലാ കലക്ടറുടെ ഉത്തരവ്

പലതവണ പരാതി നൽകിയിട്ടും പരിഹാരമില്ലാതെ നീണ്ട നവോദയക്കുന്നിലെ അനധികൃത ചെങ്കൽ ഖനനം നിരോധിച്ച് കലക്ടറുടെ ഉത്തരവ്.

അനധികൃത ഖനനം തടയുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 26ന് ജില്ലാ കലക്ട്രേറ്റിൽ എം.എൽ.എ കെ.പി മോഹനൻ്റെ സാന്നിധ്യത്തിൽ യോഗം ചേർന്നിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഖനനം നിരോധിച്ചത്. മുൻപ്, നാട്ടുകാരുടെ പരാതി യെത്തുടർന്ന് മേഖല സന്ദർ ശിക്കുന്ന ഉദ്യോഗസ്ഥർ നിയമവിരുദ്ധമായ ഖനനം തുടരുതെന്ന താക്കീതു നൽകിയാലും രണ്ട് ദിവസം കഴി ഞ്ഞാൽ ഖനനം വീണ്ടും ആരംഭിക്കുന്നതായിരുന്നു പ്രവണത.

നവോദയക്കുന്നിൽ പ്രവർത്തിക്കുന്ന നവോദയ സ്കൂൾ, മഹാത്മാഗാന്ധി കോളജ്, ശാന്തിഗിരി ആശ്രമം, ബയോ റിസോഴ്സ് കം അഗ്രോ സർവ്വീസ് സെന്റർ തുടങ്ങിയ നിരവധി സ്ഥാപനങ്ങൾക്ക് അനധികൃത ഖനനം വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

ഖനനം മൂലം ജവഹർ നവോദയ വിദ്യാലയത്തിലെ വിദ്യാർത്ഥികളും ജീവനക്കാരും ഉൾപ്പെടെ യുള്ളവർ അനുഭവിക്കേ ണ്ടി വരുന്ന ആരോഗ്യ മാനസീക പ്രശ്ന‌ങ്ങൾ ചൂണ്ടിക്കാട്ടി സ്കൂൾ പ്രിൻസിപ്പൽ ജില്ലാ കലക്ടർക്ക് പരാതി നൽകിയിരുന്നു. ഇതുകൂടാതെ കൂത്തു പറമ്പ് നിയോജക മണ്ഡ ലത്തിൽ കിൻഫ്ര വ്യവസായ പാർക്ക് സ്ഥാപി ക്കുന്നതുമായി ബന്ധപ്പെട്ട് ചെറുവാഞ്ചേരി, പുത്തൂർ, മൊകേരി വില്ലേജുകളിലായി 506 ഏക്കർ ഭൂമി ഏറ്റെടുക്കൽ നടപടികൾ നടക്കുന്നുണ്ട്.

അനധികൃത പ്രവർത്തനങ്ങൾ വേഗത്തിൽ നിർത്തലാക്കിയില്ലെങ്കിൽ പ്രദേശം വ്യവസായ പാർക്കിനായി ഉപയോഗിക്കാൻ സാധിക്കാത്ത വിധത്തിലാകുമെ ന്ന് കിൻഫ്ര ഉദ്യോഗസ്ഥരും യോഗത്തെ അറിയിച്ചിരുന്നു. 2013 കസ്തൂ‌രി രംഗൻ കരട് റിപ്പോർട്ടിൽ ചെറുവാഞ്ചേരി വില്ലേജ് പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉൾപ്പെട്ടതാണ്.

അതിനാൽ ചെറുവാഞ്ചേരി വില്ലേജിൽ ഒരു ഖനന പ്രവർത്തനങ്ങൾക്കും അനുമതിയില്ല എ ന്നും കലക്ടറുടെ ഉത്തരവിൽ പറയുന്നു. പ്രദേശം കണ്ണവം പൊലീസ് സ്റ്റേഷൻ പരിധിയിലായ തിനാൽ പൊലീസ് എത്തുമ്പോഴേക്കും പണി നിർത്തി ആളു കൾ ഒഴിഞ്ഞുപോകും. ഇവിടത്തെ ചെങ്കൽ ക്വാറികളുടെ എണ്ണം തിട്ടപ്പെടുത്താൻ പോലും ഇതുവരെ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. ചെറിയ മഴ പെയ്താൽ തന്നെ ശക്തമായ മണ്ണൊലിപ്പാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. ക്വാറികളിൽ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളം കിണറുകളിലെ കുടിവെളളത്തെ മലിനമാക്കുന്നുമുണ്ട്.

വട്ടിപ്രം പ്രദേശത്തിനു സമാനമായ രീതിയിലാണ് ഇവിടെയും വെള്ളം കെട്ടിനിൽക്കു ന്നത്. ഇതുപൊട്ടുകയോ, മണ്ണിടിയുകയോ ചെയ്താൽ മറ്റൊരു ദുരന്തം കൂടി കാണേണ്ടി വരും.

കലക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ, ജില്ലാ പോലീസ് സൂപ്രണ്ട്, ജില്ലാ ജിയോളജിസ്റ്റ്, ജില്ലാ സർവ്വേ സൂപ്രണ്ട്, തലശ്ശേരി തഹസിൽദാർ, കിൻഫ്ര മാനേജർ, പാട്യം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാർ എന്നിവരാണ് പങ്കെടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/227001/threat-to-locals-school-college-and-shantigiri-ashramdistrict-collectors-order-prohibiting-mining-in-chendiad-navodaya-hill)