---
title: "കണ്ണൂർ  സെൻട്രൽ  ജയിലിൽ കോളയാട് സ്വദേശി  കരുണാകരനെ തലക്കടിച്ച് കൊന്ന കേസിലെ പ്രതി അറസ്റ്റിൽ ; അറസ്റ്റിലായത് കുന്നത്ത് വീട്ടിൽ വേലായുധൻ"
english_title: "Murder in Kannur Central Jail;Accused who killed a fellow inmate by hitting his head arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/226953/murder-in-kannur-central-jailaccused-who-killed-a-fellow-inmate-by-hitting-his-head-arrested"
published_at: "2024-08-09T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b62dba4f305_Untitled-1_copy.jpg"
keywords: []
---

# കണ്ണൂർ  സെൻട്രൽ  ജയിലിൽ കോളയാട് സ്വദേശി  കരുണാകരനെ തലക്കടിച്ച് കൊന്ന കേസിലെ പ്രതി അറസ്റ്റിൽ ; അറസ്റ്റിലായത് കുന്നത്ത് വീട്ടിൽ വേലായുധൻ

> **Lead Summary:** ***കണ്ണൂർ:*** പാലക്കാട് കോട്ടായി സ്വദേശി കുന്നത്ത് വീട്ടിൽ വേലായുധനെയാണ് അറസ്റ്റ് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥനായ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി സെൻട്രൽ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

## Article Content

***കണ്ണൂർ:*** പാലക്കാട് കോട്ടായി സ്വദേശി കുന്നത്ത് വീട്ടിൽ വേലായുധനെയാണ് അറസ്റ്റ് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥനായ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി സെൻട്രൽ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഈവർഷം ജനുവരി 28 ന് പുലർച്ചെ 2 മണിയോടെ ഭാര്യ വേശുക്കുട്ടിയെ ഉറങ്ങിക്കിടക്ക വേ തലക്കടിച്ച് കൊന്ന കേസിൽ വിചാരണ നേരിടുന്ന തടവു കാരനായ പ്രതിയാണ് വേലായുധൻ.

ഭാര്യ ചീത്ത പറഞ്ഞതിലുള്ള വിരോധത്തിൽ മരമുട്ടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭാര്യ മരിച്ച് കിടക്കുന്ന വിവരം വേലായുധൻ തന്നെയാണ് രാവിലെയോടെ ബന്ധുക്കളെ വിളിച്ച് അറിയിച്ചത്. സമാന രീതിയിലുള്ള കൊലപാതകമാണ് സെൻട്രൽ ജയിലിലും നടന്നത്.

കൊല്ലപ്പെട്ട കരുണാകരൻ സ്ഥിരമായി നടക്കാനുപയോഗിക്കുന്ന വാക്കിംഗ് സ്റ്റിക് ഉപയോഗിച്ചായി രുന്നു കൊലപാതകം നടത്തിയത്. തലക്കും കാലിനും മുഖത്തും അടിയേറ്റിരുന്നു.

സഹതടവുകാരായ ഇരുവരും ജയിലിലെ ആശുപത്രി വാർഡിൽ നിന്നും അടുത്ത ദിവസമാണ് സെല്ലിലെത്തിയ ത്. ഇരുവരും തമ്മിൽ പറയത്തക്ക പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/226953/murder-in-kannur-central-jailaccused-who-killed-a-fellow-inmate-by-hitting-his-head-arrested)