---
title: "ഹോർട്ടികോർപ്പിൻ്റെ കണ്ണൂർ  ജില്ലയിലെ പ്രഥമ ഗ്രാമശ്രി ഹോർട്ടി സ്റ്റോർ താഴെ ചമ്പാട് പ്രവർത്തനമാരംഭിച്ചു."
english_title: "HortiCorp's Pratham Gramshri Horti Store in Kannur District has started operations below Champat."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/226915/horticorps-pratham-gramshri-horti-store-in-kannur-district-has-started-operations-below-champat"
published_at: "2024-08-09T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b5ef2a63b54_Untitled-6_copy.jpg"
keywords: []
---

# ഹോർട്ടികോർപ്പിൻ്റെ കണ്ണൂർ  ജില്ലയിലെ പ്രഥമ ഗ്രാമശ്രി ഹോർട്ടി സ്റ്റോർ താഴെ ചമ്പാട് പ്രവർത്തനമാരംഭിച്ചു.

> **Lead Summary:** പാനൂർ**: **ഹോർട്ടികോർപ്പിൻ്റെ കണ്ണൂർ ജില്ലയിലെ പ്രഥമ ഗ്രാമശ്രി ഹോർട്ടി സ്റ്റോർ താഴെ ചമ്പാട് പ്രവർത്തനമാരംഭിച്ചു. ജില്ലയിലെ ആദ്യ ഹോർട്ടി സ്റ്റോറാണ് തൃപ്തി റോഡിൽ ആയിഷ ടവറിൽ പ്രവർത്തനമാരംഭിച്ചത്.

## Article Content

പാനൂർ**: **ഹോർട്ടികോർപ്പിൻ്റെ കണ്ണൂർ ജില്ലയിലെ പ്രഥമ ഗ്രാമശ്രി ഹോർട്ടി സ്റ്റോർ താഴെ ചമ്പാട് പ്രവർത്തനമാരംഭിച്ചു. ജില്ലയിലെ ആദ്യ ഹോർട്ടി സ്റ്റോറാണ് തൃപ്തി റോഡിൽ ആയിഷ ടവറിൽ പ്രവർത്തനമാരംഭിച്ചത്.

പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ. ശൈലജ ഉദ്ഘാടനം ചെയ്തു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസി.സി.കെ അശോകൻ ആദ്യവിൽപ്പന നിർവഹിച്ചു.

സജീവൻ നിർമ്മിതി ഏറ്റുവാങ്ങി. കർഷകരിൽ നിന്നും നേരിട്ട് ഹോർട്ടികോർപ്പ് ശേഖരിക്കുന്ന പച്ചക്കറികളാണ് പൊതുവിപണിയിലേക്കാൾ കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് ലഭിക്കുക.

മറുനാടുകളിൽ നിന്നുമെത്തുന്ന വിഷലിപ്ത പച്ചക്കറികളുടെ ഉപയോഗം കുറക്കുക എന്ന ലക്ഷ്യവും ഹോർട്ടികോർപ്പിനുണ്ട്. വിലക്കുറവിൽ അരി ഉൾപ്പടെയുള്ള നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്ന ഡെയ്ലി ഫ്രഷ് മിനി മാർട്ടും ഇതോടനുബന്ധിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. മാനേജിംഗ് ഡയറക്ടർമാരായ ടി.കെ ബിബിത്ത്, പി.ജെ പ്യാരിഷ് എന്നിവരടക്കം ഒട്ടേറെ പ്രമുഖരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/226915/horticorps-pratham-gramshri-horti-store-in-kannur-district-has-started-operations-below-champat)