---
title: "വയനാടിന്‍റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്ന ഹർജി തള്ളി ; ഹർജിക്കാരൻ ദുരിതാശ്വാസ നിധിയിലേക്ക്  25,000  പിഴയടക്കണമെന്ന്  ഹൈക്കോടതി "
english_title: "Petition to restrict money collection in the name of Wayanad rejected;HC directs petitioner to pay Rs 25,000 fine to relief fund"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/226913/petition-to-restrict-money-collection-in-the-name-of-wayanad-rejectedhc-directs-petitioner-to-pay-rs-25000-fine-to-relief-fund"
published_at: "2024-08-09T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b5eb3da9e8c_Untitled-5_copy.jpg"
keywords: []
---

# വയനാടിന്‍റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്ന ഹർജി തള്ളി ; ഹർജിക്കാരൻ ദുരിതാശ്വാസ നിധിയിലേക്ക്  25,000  പിഴയടക്കണമെന്ന്  ഹൈക്കോടതി 

> **Lead Summary:** വയനാട്:** **വയനാടിന്‍റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി.

## Article Content

വയനാട്:** **വയനാടിന്‍റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി.

സിനിമാ നടനും കാസർകോട്ടെ അഭിഭാഷകനുമായി സി ഷുക്കൂർ സമർപ്പിച്ച ഹ‍ർ‍ജിയാണ് പിഴയോടെ നിരസിച്ചത്. ഹർജിക്കാരനോട് 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കൊടുക്കാൻ കോടതി നിർദേശിച്ചു.

ഹർജിയിൽ എന്ത് പൊതുതാൽപര്യമെന്ന് ചോദിച്ച കോടതി, സംഭാവന നൽകുന്ന ജനങ്ങളുടെ ഉദ്ദേശ ശുദ്ധിയെ എന്തിന് സംശയിക്കുന്നെന്നും ഹർജിക്കാരനോട് ആരാഞ്ഞു.

വയനാട് ദുരന്തത്തിന്‍റെ പേരിൽ നടത്തുന്ന പണപ്പിരിവും പുനരധിവാസും പൂർണമായി സർക്കാർ മേൽനോട്ടത്തിൽ വേണമെന്നാവശ്യപ്പെട്ടാണ് സി ഷുക്കൂർ ഹൈക്കോടതിയെ സമീപിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/226913/petition-to-restrict-money-collection-in-the-name-of-wayanad-rejectedhc-directs-petitioner-to-pay-rs-25000-fine-to-relief-fund)