---
title: "ദുരന്തമുഖത്തും കള്ളൻമാർ; വിലങ്ങാട് മലയങ്ങാട്ട് കുരിശ്ശു പള്ളിയിൽ കള്ളൻ കയറി"
english_title: "Thieves even in the face of disaster;A thief entered the Malayangat Kurissu Church in Vilangad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/226847/thieves-even-in-the-face-of-disastera-thief-entered-the-malayangat-kurissu-church-in-vilangad"
published_at: "2024-08-09T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b5c83a0c533_66b5c73ceba22_theft.jpg"
keywords: []
---

# ദുരന്തമുഖത്തും കള്ളൻമാർ; വിലങ്ങാട് മലയങ്ങാട്ട് കുരിശ്ശു പള്ളിയിൽ കള്ളൻ കയറി

> **Lead Summary:** **നാദാപുരം** : കണ്ണിൽ ചോരയില്ലാതെ കള്ളൻമാർ ദുരത്ത മുഖത്തും . വിലങ്ങാട് മലയങ്ങാട്ട് കുരിശ്ശു പള്ളിയിൽ കള്ളൻ കയറി .

## Article Content

**നാദാപുരം** : കണ്ണിൽ ചോരയില്ലാതെ കള്ളൻമാർ ദുരത്ത മുഖത്തും . വിലങ്ങാട് മലയങ്ങാട്ട് കുരിശ്ശു പള്ളിയിൽ കള്ളൻ കയറി .

ഭണ്ഡാരം തകർത്ത് പണം മുഴുവൻ കവർച്ച ചെയ്തു. ഉരുൾ പൊട്ടൽ ദുരന്തത്തെ തുടർന്ന് പ്രദേശവാസികളെല്ലാം വിലങ്ങാടും വെള്ളിയോടും സ്കൂളുകളിലുള്ള ദുരിതാശ്വാസ ക്യാമ്പുകളിലാണ് . ഇന്ന് രാവിലെ പള്ളിയിൽ എത്തിയവരാണ് ഭണ്ഡാരം പൊളിച്ചതായി കണ്ടത്.

വളയം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. എല്ലാ മാസവും തുറക്കുന്ന ഭണ്ഡാരമാണ് ശരാശരി ആറായിരത്തോളം രൂപ ഉണ്ടാകാറുണ്ടെന്നും ദുരന്തം കാരണം കഴിഞ്ഞ മാസം തുറന്നിരുന്നില്ലെന്നും മലയങ്ങാട് സെൻ്റ് ജൂഡ് കുരിശ്ശു പള്ളി വികാരി ഫാദ. വിൻസെൻ് മുട്ടക്കുന്നേൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/226847/thieves-even-in-the-face-of-disastera-thief-entered-the-malayangat-kurissu-church-in-vilangad)