---
title: "ചൊക്ലിയിൽ താമസത്തിനെത്തിയ അന്തർ സംസ്ഥാന മോഷ്ടാവ് കാസർകോട് പിടിയിൽ"
english_title: "Inter-state thief residing in Chokli arrested in Kasaragod"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/226771/inter-state-thief-residing-in-chokli-arrested-in-kasaragod"
published_at: "2024-08-09T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b59ed1c3a77_Untitled-1_copy.jpg"
keywords: []
---

# ചൊക്ലിയിൽ താമസത്തിനെത്തിയ അന്തർ സംസ്ഥാന മോഷ്ടാവ് കാസർകോട് പിടിയിൽ

> **Lead Summary:** **ചൊക്ലി: ** സംസ്ഥാനത്തിനകത്തും, പുറത്തും നിരവധി കവർച്ചാക്കേസുകളിൽ ഉൾപ്പെട്ട യുവാവിനെ കാസർക്കോട് പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

**ചൊക്ലി: ** സംസ്ഥാനത്തിനകത്തും, പുറത്തും നിരവധി കവർച്ചാക്കേസുകളിൽ ഉൾപ്പെട്ട യുവാവിനെ കാസർക്കോട് പോലീസ് അറസ്റ്റ് ചെയ്തു.

തൊട്ടിൽപ്പാലം സ്വദേശിയും ഇപ്പോൾ ചൊക്ലിയിൽ താമസക്കാരനുമായ അനീഷ് ജോർമി എന്ന സനൽ ആണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്‌ച രാത്രി കാസർക്കോട് ജില്ലാ കോടതി യിൽ കവർച്ചക്ക് ശ്രമിച്ചത് ഇയാളാണെന്ന് തെളിഞ്ഞു.

സെക്യൂരിറ്റി ക്കാരുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അവർ ബഹളം വെച്ചതോടെ ഓടി രക്ഷപ്പെടുകയായിരുന്നു. കാസർക്കോട് തൻവീറുൽ ഇസ്ലാം ഹയർസെക്കണ്ടറി സ്‌കൂളിൽ കവർച്ച നടത്തിയതും ചെങ്കളയിലെ മരമില്ലിൽ നിന്ന് 1,82,000രൂപ കവർന്നതും അനീഷ് ജോർജാ ണെന്ന് തെളിഞ്ഞിട്ടുണ്ട്.

നീലേശ്വരം മൂന്ന് കുറ്റിയിൽ കവർച്ചാശ്രമം നടത്തിയതും ഇയാളാണത്രെ. ഓരോ സ്ഥലത്തും ഓരോ പേരുകളിലാണ് ഇയാൾ അറിയപ്പെടാറുള്ളത്.

പോലീസ് പിടിച്ചാൽ സ്വന്തം പേര് മറച്ചുവെച്ച് വ്യാജപേരും അഡ്രസും നൽകുകയാണ് പതിവ്. ജില്ലാ പോലീസ് മേധാവി പി. ബിജോയിയുടെ നേതൃത്വത്തിൽ പ്രതിയെ വിശദമായി ചോദ്യംചെയ്‌തുവരികയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/226771/inter-state-thief-residing-in-chokli-arrested-in-kasaragod)