---
title: "ട്രൂ വിഷൻ ഇംപാക്ട് ; കുട്ടിമാക്കൂൽ - എരഞ്ഞോളി പാലം റോഡിന് താത്കാലിക 'ശാപമോക്ഷം..'"
english_title: "True Vision Impact;Kutimakul-Eranjoli bridge road temporary 'curse..'"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/226657/true-vision-impactkutimakul-eranjoli-bridge-road-temporary-curse"
published_at: "2024-08-08T18:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b4c3568235d_nqqqqqqqq.jpg"
keywords: []
---

# ട്രൂ വിഷൻ ഇംപാക്ട് ; കുട്ടിമാക്കൂൽ - എരഞ്ഞോളി പാലം റോഡിന് താത്കാലിക 'ശാപമോക്ഷം..'

> **Lead Summary:** ***പാനൂർ : *** പാനൂരിൽ നിന്നും തലശേരിയിലേക്കും,എരഞ്ഞോളി പാലത്തേക്കു മുള്ള എളുപ്പവഴിയായ കുട്ടിമാക്കൂൽ കണ്ടിക്കൽ റോഡിൻ്റെ ശോച്യാവസ്ഥ ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

## Article Content

***പാനൂർ : *** പാനൂരിൽ നിന്നും തലശേരിയിലേക്കും,എരഞ്ഞോളി പാലത്തേക്കു മുള്ള എളുപ്പവഴിയായ കുട്ടിമാക്കൂൽ കണ്ടിക്കൽ റോഡിൻ്റെ ശോച്യാവസ്ഥ ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

മഞ്ഞോടി ജംഗ്ഷൻ ബ്ലോക്കായാൽ പാനൂരിലേക്കുള്ള ബസുകളും, കോപ്പാലത്തേക്ക് ഇന്ധനം നിറക്കാനുള്ള ബസുകളും ഉൾപ്പടെ ദിനം പ്രതി നൂറുകണക്കിന് വാഹനങ്ങൾ ആശ്രയിച്ചിരുന്ന റോഡാണിത്.

രണ്ട് കിലോമീറ്ററോളം ഉള്ള റോഡിൽ വൻ ഗർത്തങ്ങൾ രൂപപ്പെട്ട് ഗതാഗതം ദു:സ്സഹമായിരുന്നു. കുഴികളിൽ വീണ് ഒരു മാസത്തിനിടെ 18 ഓളം ഇരുചക്രവാഹന യാത്രികർക്കാണ് പരിക്കേറ്റത്.

മഴവെള്ളം നിറഞ്ഞ് കുഴികളൊ, കുഴികളുടെ ആഴമൊ കാണാതെ ഇരുചക്രവാഹനങ്ങൾ ഇറങ്ങുന്നതാണ് അപകടങ്ങൾക്കിടയാക്കിയിരുന്നത്.

ഇക്കാര്യം ഞങ്ങൾ റിപ്പോർട്ട് ചെയ്തതതോടെ നഗരസഭാ പൊതുമരാമത്ത് വിഭാഗം ഇന്ന് താത്ക്കാലിക അറ്റകുറ്റപണി നടത്തി കുഴികൾ അടച്ചു. ഇതോടെ ഇപ്പോൾ ഇതുവഴിയുള്ള ഗതാഗതത്തിന് താത്ക്കാലിക ആശ്വാസമായി. കണ്ടിക്കൽ ജംഗ്ഷനിൽ വൻ കുഴി രൂപപ്പെട്ടതും അടച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/226657/true-vision-impactkutimakul-eranjoli-bridge-road-temporary-curse)