---
title: "പിറന്നാൾ ആഘോഷം വേണ്ട ; കൂരാറ വാഗ്ദേവി വിലാസം എൽപി സ്കൂൾ വിദ്യാർത്ഥികളായ അദ്വിക് വിനീഷും, പാർവണ ജിജിലേഷും സമ്പാദ്യ കുടുക്ക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി"
english_title: "No birthday celebration;Koorara Vagdevi Vilas LP School students Advik Vinesh and Parvana Jijilesh handed over the savings to the Chief Minister's Relief Fund."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/226609/no-birthday-celebrationkoorara-vagdevi-vilas-lp-school-students-advik-vinesh-and-parvana-jijilesh-handed-over-the-savings-to-the-chief-ministers-relief-fund"
published_at: "2024-08-08T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b48ce8a053c_Untitled-3_copy.jpg"
keywords: []
---

# പിറന്നാൾ ആഘോഷം വേണ്ട ; കൂരാറ വാഗ്ദേവി വിലാസം എൽപി സ്കൂൾ വിദ്യാർത്ഥികളായ അദ്വിക് വിനീഷും, പാർവണ ജിജിലേഷും സമ്പാദ്യ കുടുക്ക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

> **Lead Summary:** **പാനൂർ:** പിറന്നാളാഘോഷത്തിനായി സ്വരുക്കൂട്ടി വെച്ച നാണയത്തുട്ടുകൾ ഒറ്റ രാത്രി കൊണ്ട് ഒന്നുമില്ലാതായവർക്ക് നീട്ടി കരുതലിന്റെ കുഞ്ഞുകൈകളായി കൂരാറ വാഗ്ദേവി വിലാസം എൽ പി സ്കൂളിലെ അദ്വിക് വിനീഷും പാർവണ ജിജിലേഷും.

## Article Content

**പാനൂർ:** പിറന്നാളാഘോഷത്തിനായി സ്വരുക്കൂട്ടി വെച്ച നാണയത്തുട്ടുകൾ ഒറ്റ രാത്രി കൊണ്ട് ഒന്നുമില്ലാതായവർക്ക് നീട്ടി കരുതലിന്റെ കുഞ്ഞുകൈകളായി കൂരാറ വാഗ്ദേവി വിലാസം എൽ പി സ്കൂളിലെ അദ്വിക് വിനീഷും പാർവണ ജിജിലേഷും.

വയനാട് ഉരുൾ പൊട്ടൽ കാരണം ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ അവസ്ഥ മനസലിയിച്ചതിനാൽ തങ്ങളുടെ സമ്പാദ്യമായി കരുതിവെച്ച സമ്പാദ്യക്കുടുക്ക വിദ്യാർഥികൾ സ്കൂളിനെ ഏൽപ്പിക്കുകയായിരുന്നു.

മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വത്സൻ, ഗ്രാമ പഞ്ചായത്ത് അംഗം ഷിജിന പ്രമോദ് എന്നിവർ വിദ്യാർഥികളിൽ നിന്ന് സമ്പാദ്യക്കുടുക്ക ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/226609/no-birthday-celebrationkoorara-vagdevi-vilas-lp-school-students-advik-vinesh-and-parvana-jijilesh-handed-over-the-savings-to-the-chief-ministers-relief-fund)