---
title: "അയൽവാസികൾ തമ്മിൽ വാക്കുതർക്കം,  ഇരിട്ടിയിൽ  ആസിഡ് ആക്രമണത്തിൽ ഏഴുപേർക്ക് പരിക്ക്"
english_title: "Argument between neighbors, seven injured in acid attack in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/226567/argument-between-neighbors-seven-injured-in-acid-attack-in-kannur"
published_at: "2024-08-08T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b46f0979e50_66b4666f0f815_acidattack.jpg"
keywords: []
---

# അയൽവാസികൾ തമ്മിൽ വാക്കുതർക്കം,  ഇരിട്ടിയിൽ  ആസിഡ് ആക്രമണത്തിൽ ഏഴുപേർക്ക് പരിക്ക്

> **Lead Summary:** ഇരിട്ടി : കരിക്കോട്ടക്കരി രാജീവ് ഗാന്ധി കോളനിയിലെ താമസക്കാരായ അയൽവാസികൾ തമ്മിലുണ്ടായ വാക്കുതർക്കത്തെതുടർന്ന് മദ്യപിച്ചെത്തിയ പ്രതി അയൽവാസിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചു

## Article Content

ഇരിട്ടി : കരിക്കോട്ടക്കരി രാജീവ് ഗാന്ധി കോളനിയിലെ താമസക്കാരായ അയൽവാസികൾ തമ്മിലുണ്ടായ വാക്കുതർക്കത്തെതുടർന്ന് മദ്യപിച്ചെത്തിയ പ്രതി അയൽവാസിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചു

. ബുധനാഴ്ച രാത്രി 7. 30 ഓടെയാണ് സംഭവം . രാജീവ് ഗാന്ധി കോളനിയിലെ താമസക്കാരായ മുനീർ (32 ) ആണ് ആസിഡ് ആക്രമണ കേസിലെ പ്രതി .

അയൽവാസിയും കോളനിയിലെ താമസക്കാരനായ സുബാഷ് (36) നാണ് ഗുരുതരമായി പൊള്ളലേറ്റത് . മുഖത്തും ശരീരഭാഗത്തും ഗുരുതരമായി പൊള്ളലേറ്റ സുഭാഷിനെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .

ആസിഡ് ആക്രമണ സമയത്ത് സമീപത്തുണ്ടയിരുന്ന കുട്ടികളടക്കം കോളനിയിലെ താമസക്കാരായ ആര്യ (5) , വിജേഷ് (12) , ശിവകുമാർ (22), ജാനു (35), ശോഭ (45) , സോമൻ (70) എന്നിവർക്കാണ് പരിക്കേറ്റത് .

ഇവർക്ക് ഇരിട്ടി താലൂക് ആശുപത്രിയിൽ ചികിത്സ നൽകി. മുനീർ ജില്ലക്ക് അകത്തും പുറത്തും നിരവധി മോഷണകേസുകളിലെ പ്രതിയാണ്.

പ്രതി കഴിഞ്ഞ കുറെ വർഷങ്ങളായി കോളനിയിലെ സ്ത്രീയെ വിവാഹം കഴിച്ച് താമസിച്ചു വരികയാണ് . അയൽവാസികളായ രണ്ടുപേരും തമ്മിലുണ്ടായ വാക്കുതർക്കമാണ് അക്രമണത്തിലേക്ക് നയിച്ചത് .

അക്രമണസമയത്ത് പ്രതി വല്ലാതെ മദ്യപിച്ചിരുന്നു . മുൻപും മദ്യപിച്ചെത്തിയ പ്രതി കോളനിയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു . കരിക്കോട്ടക്കരി സി ഐ കെ.ജെ. വിനോയിയുടെ നേതൃത്വത്തിലുള്ള പോലീസ് പ്രതിയെ ഇന്നലെ രാത്രി തന്നെ കസ്റ്റഡിയിൽ എടുത്തു .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/226567/argument-between-neighbors-seven-injured-in-acid-attack-in-kannur)