---
title: "ഇന്ന് 2.1 മീറ്റർ വരെ ഉയർന്ന തിരമാലക്ക് സാധ്യത, വീണ്ടും കള്ളകടൽ പ്രതിഭാസം; ഭീഷണി കണ്ണൂർ, കാസർകോട് തീരങ്ങളിൽ"
english_title: "Swells up to 2.1m likely today, black sea phenomenon again;Threat on Kannur and Kasaragod coasts"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/226481/swells-up-to-21m-likely-today-black-sea-phenomenon-againthreat-on-kannur-and-kasaragod-coasts"
published_at: "2024-08-08T07:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b426a9008a9_download_(1).jpg"
keywords: []
---

# ഇന്ന് 2.1 മീറ്റർ വരെ ഉയർന്ന തിരമാലക്ക് സാധ്യത, വീണ്ടും കള്ളകടൽ പ്രതിഭാസം; ഭീഷണി കണ്ണൂർ, കാസർകോട് തീരങ്ങളിൽ

> **Lead Summary:** ** കണ്ണൂർ:** കേരളത്തിൽ ഇന്ന് കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

## Article Content

** കണ്ണൂർ:** കേരളത്തിൽ ഇന്ന് കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

ഇന്ന് (08/08/2024) രാവിലെ 11.30 വരെ 1.9 മുതൽ 2.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പിൽ പറയുന്നത്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. എന്നാൽ കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം ഇന്ന് കേരളത്തിലെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നിറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/226481/swells-up-to-21m-likely-today-black-sea-phenomenon-againthreat-on-kannur-and-kasaragod-coasts)