---
title: "വയനാടിന് മീൻ വിൽപ്പനയിലൂടെ സഹായവുമായി കരിയാട്ടെ ശ്രീധരേട്ടൻ..!"
english_title: "Kariyatte Sreedharetan helps Wayanad by selling fish..!"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/226463/kariyatte-sreedharetan-helps-wayanad-by-selling-fish"
published_at: "2024-08-07T22:32:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b3a8b1076ad_Untitled-1_copy.jpg"
keywords: []
---

# വയനാടിന് മീൻ വിൽപ്പനയിലൂടെ സഹായവുമായി കരിയാട്ടെ ശ്രീധരേട്ടൻ..!

> **Lead Summary:** **പാനൂർ : ** വയനാടിന് മീൻ വിൽപ്പനയിലൂടെ സഹായവുമായി കരിയാട്ടെ ശ്രീധരേട്ടൻ..! ഉള്ളുലഞ്ഞ വയനാടിനെ തിരികെ പിടിക്കാന്‍ ഒരു കൈ സഹായവുമായി കരിയാട് പുതുശ്ശേരിപ്പള്ളിയിലെ മത്സ്യ വില്‍പ്പനകാരന്‍.

## Article Content

**പാനൂർ : ** വയനാടിന് മീൻ വിൽപ്പനയിലൂടെ സഹായവുമായി കരിയാട്ടെ ശ്രീധരേട്ടൻ..! ഉള്ളുലഞ്ഞ വയനാടിനെ തിരികെ പിടിക്കാന്‍ ഒരു കൈ സഹായവുമായി കരിയാട് പുതുശ്ശേരിപ്പള്ളിയിലെ മത്സ്യ വില്‍പ്പനകാരന്‍.

കിടഞ്ഞിറോഡില്‍ മീന്‍ വില്‍പന നടത്തുന്ന ഇടത്തിൽ ശ്രീധരനാണ് തന്റെ ഒരു ദിവസത്തെ വരുമാനം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

കരിയാട് പുതുശ്ശേരിപ്പള്ളി ടൗണിനടുത്ത് കിടഞ്ഞി റോഡില്‍ വൈകുന്നേരങ്ങളില്‍ സ്ഥിരമായി മത്സ്യം വില്‍ക്കുന്ന ശ്രീധരന്‍ എന്ന അറുപതുകാരനാണ് തന്റെ കടയില്‍ നിന്നും ബുധനാഴ്ച ലഭിച്ച മുതലും ലാഭവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. പുതിയൊരു വയനാടിനെ പുനസൃഷ്ടിക്കുന്നതിന് തന്നാലാവുന്ന രീതിയില്‍ സംഭാവന നല്‍കുകയാണെന്ന് ശ്രീധരന്‍ പറഞ്ഞു.

ഉരുള്‍പ്പൊട്ടലില്‍ സര്‍വ്വതും നഷ്ടമായവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയാണ് ശ്രീധരന്‍. മത്തി, അയല, ചെമ്മീൻ ,നത്തോലി, ചമ്പാൻ തുടങ്ങിയ ഇനങ്ങൾ വിൽപ്പന നടത്തിയതിലൂടെ ലഭിച്ച 53286 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

പാനൂർ നഗരസഭാ ചെയർമാൻ വി.നാസർ മാസ്റ്റർ തുക ഏറ്റുവാങ്ങി. ശ്രീധരൻ്റെ മകൻ ശ്രീജിത്ത്, സഹായികളായ കരീം, മുത്തലിബ് നാട്ടുകാരായ ജയമോഹൻ കരിയാട്, എൻ.ജയശീലൻ , പി.മനോഹരൻ എന്നിവരും മൽസ്യ വില്പനക്ക് സഹായിച്ചു. കൗൺസിലർ എം.ടി.കെ.ബാബു, പി. ആർ.ഡി. ഡപ്യൂട്ടി ഡയരക്ടർ ഇ.കെ. പത്മനാഭൻ, ജയചന്ദ്രൻ കരിയാട് തുടങ്ങിയവരും സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/226463/kariyatte-sreedharetan-helps-wayanad-by-selling-fish)