---
title: "ഓണറേറിയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി പാനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ  കെ.പി ശശിധരൻ"
english_title: "KP Sasidharan, chairman of the Pannoor Block Panchayat Welfare Standing Committee handed over the honorarium to the Chief Minister's Relief Fund."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/226424/kp-sasidharan-chairman-of-the-pannoor-block-panchayat-welfare-standing-committee-handed-over-the-honorarium-to-the-chief-ministers-relief-fund"
published_at: "2024-08-07T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b37ee5c810e_Untitled-2_copy.jpg"
keywords: []
---

# ഓണറേറിയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി പാനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ  കെ.പി ശശിധരൻ

> **Lead Summary:** പാനൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ഓണറേറിയം നൽകി ബ്ലോക്ക് പഞ്ചായത്തംഗത്തിൻ്റെ മാതൃക.

## Article Content

പാനൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ഓണറേറിയം നൽകി ബ്ലോക്ക് പഞ്ചായത്തംഗത്തിൻ്റെ മാതൃക.

പാനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ശശിധരനാണ് തുക കൈമാറിയത്. ഓണറേറിയമായി ലഭിച്ച 10,000 രൂപയാണ് പാനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ശശിധരൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

ബ്ലോക്ക് ഹാളിൽ വച്ച് വൈസ് പ്രസി. ടി.ടി റംല ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്തംഗം ശ്രീനില, ബ്ലോക്ക് ഓഫീസർമാരായ ഗിരാജ്, രേഷ്മ രവീന്ദ്രൻ, ബിനീഷ് എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/226424/kp-sasidharan-chairman-of-the-pannoor-block-panchayat-welfare-standing-committee-handed-over-the-honorarium-to-the-chief-ministers-relief-fund)