---
title: "വയനാടിൻ്റെ കണ്ണീരൊപ്പാൻ മൊകേരി ഗ്രാമപഞ്ചായത്തിലെ യോഗ പഠിതാക്കൾ ; 23,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  കൈമാറി"
english_title: "Yoga students of Wayanad's Kanneeroppan Mokeri Gram Panchayat;23,000 was transferred to the Chief Minister's Relief Fund"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/226344/yoga-students-of-wayanads-kanneeroppan-mokeri-gram-panchayat23000-was-transferred-to-the-chief-ministers-relief-fund"
published_at: "2024-08-07T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b33c135d595_Untitled-3_copy.jpg"
keywords: []
---

# വയനാടിൻ്റെ കണ്ണീരൊപ്പാൻ മൊകേരി ഗ്രാമപഞ്ചായത്തിലെ യോഗ പഠിതാക്കൾ ; 23,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  കൈമാറി

> **Lead Summary:** **പാനൂർ **മൊകേരി ഗ്രാമപഞ്ചായത്ത് ആയുഷ് ഗവ:ഡിസ്പൻസറി യോഗ പഠിതാക്കൾ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച തുക കൈമാറി.

## Article Content

**പാനൂർ **മൊകേരി ഗ്രാമപഞ്ചായത്ത് ആയുഷ് ഗവ:ഡിസ്പൻസറി യോഗ പഠിതാക്കൾ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച തുക കൈമാറി.

ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് യോഗ പരിശീലകയും, യോഗ അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗവുമായ കെ.സ്വപ്നയിൽ നിന്നും മൊകേരി ഗ്രാമപഞ്ചായത്ത് പ്രസി. പി വത്സൻ തുക ഏറ്റുവാങ്ങി.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. സത്യൻ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ കെ.വി.മുകുന്ദൻ എന്നിവർ സംബന്ധിച്ചു. 23,000 രൂപയാണ് നൽകിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/226344/yoga-students-of-wayanads-kanneeroppan-mokeri-gram-panchayat23000-was-transferred-to-the-chief-ministers-relief-fund)