---
title: "ഈ കൊച്ചു ഹൃദയങ്ങളിലുണ്ട് വയനാട് ;  സ്നേഹച്ചങ്ങലയുമായി ചെണ്ടയാട് അബ്ദുറഹ്മാൻ സ്മാരക യു.പി"
english_title: "Wayanad is in these little hearts;Chendayat Abdurrahman memorial with chain of love U.P"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/226077/wayanad-is-in-these-little-heartschendayat-abdurrahman-memorial-with-chain-of-love-up"
published_at: "2024-08-06T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b1f771dc472_Untitled-1_copy.jpg"
keywords: []
---

# ഈ കൊച്ചു ഹൃദയങ്ങളിലുണ്ട് വയനാട് ;  സ്നേഹച്ചങ്ങലയുമായി ചെണ്ടയാട് അബ്ദുറഹ്മാൻ സ്മാരക യു.പി

> **Lead Summary:** **പാനൂർ : ** ഉരുൾ പൊട്ടലിൽ ദുരിതമനുഭവിക്കുന്ന വയനാടിന് ഐക്യദാർഢ്യമായി ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂൾ വിദ്യാർഥികൾ സ്നേഹച്ചങ്ങല സംഘടിപ്പിച്ചു.

## Article Content

**പാനൂർ : ** ഉരുൾ പൊട്ടലിൽ ദുരിതമനുഭവിക്കുന്ന വയനാടിന് ഐക്യദാർഢ്യമായി ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂൾ വിദ്യാർഥികൾ സ്നേഹച്ചങ്ങല സംഘടിപ്പിച്ചു.

ദുരന്തത്തിൽ മരണപ്പെട്ടവർക്ക് വേണ്ടി വിദ്യാർഥികൾ മൗനമാചരിച്ചു. ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി കൈകൾ ചേർത്ത് പിടിച്ച് സ്നേഹച്ചങ്ങല തീർത്ത് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.

പ്രധാനാധ്യാപകൻ എം പി വിനോദൻ ഉദ്ഘാടനം ചെയ്തു. അമൃത ചന്ദ്ര, കെ മുഹമ്മദ് സജീദ്, ടി ഷിമിത്ത്, മൃദുല ചന്ദ്ര, ജോഷി ടി , പി സ്മിത , സി വി ജമിത സംസാരിച്ചു. അബ്ദുല്ല എം. പ്രജിഷ വാഴയിൽ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/226077/wayanad-is-in-these-little-heartschendayat-abdurrahman-memorial-with-chain-of-love-up)