---
title: "മാക്കൂൽ പീടികയിൽ കനാൽ  റോഡ് അപകടാവസ്ഥയിൽ ; നാട്ടുകാർ ഭീതിയിൽ"
english_title: "Canal road in Makool Peetika accident;The locals are in fear"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/226059/canal-road-in-makool-peetika-accidentthe-locals-are-in-fear"
published_at: "2024-08-06T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b1eb17a3dcc_Untitled-1_copy.jpg"
keywords: []
---

# മാക്കൂൽ പീടികയിൽ കനാൽ  റോഡ് അപകടാവസ്ഥയിൽ ; നാട്ടുകാർ ഭീതിയിൽ

> **Lead Summary:** ***പാനൂർ : *** മാക്കൂൽ പീടികയിൽ കനാൽ റോഡ് അപകടാവസ്ഥയിൽ , മാക്കൂൽ പീടികയിൽ നിന്നും പാനൂരേക്കുള്ള എളുപ്പവഴിയാണ് വേഗ കനാൽ റോഡ്.

## Article Content

***പാനൂർ : *** മാക്കൂൽ പീടികയിൽ കനാൽ റോഡ് അപകടാവസ്ഥയിൽ , മാക്കൂൽ പീടികയിൽ നിന്നും പാനൂരേക്കുള്ള എളുപ്പവഴിയാണ് വേഗ കനാൽ റോഡ്.

ഈ റോഡാണിപ്പോൾ മഴയെ തുടർന്ന് അരികിടിഞ്ഞ് അപകടാവസ്ഥയിലായത്. നിരവധി സ്കൂൾ വാഹനങ്ങൾ ഉൾപ്പടെ കടന്നുപോകുന്ന വഴിയാണിത്.

റോഡിൻ്റെ അരികിടിഞ്ഞ് വിള്ളൽ രൂപപ്പെട്ടതോടെ നാട്ടുകാർ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരിക്കുകയാണ്. എന്നിട്ടും അപകടമുളളതറിയാതെ സ്കൂൾ വാഹനങ്ങൾ ഉൾപ്പടെ ഇതു വഴി കടന്നു പോകുന്നുണ്ട്. കുന്നോത്ത് പഞ്ചായത്ത് പ്രസിഡണ്ട് കെ.ലതയും, വാർഡ് മെമ്പറും അടക്കമുള്ളവർ സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/226059/canal-road-in-makool-peetika-accidentthe-locals-are-in-fear)