---
title: "ഭാര്യയെയും മകനെയും കുത്തി പരുക്കേല്‍പ്പിച്ച സംഭവം,  ഭർത്താവ് കസ്റ്റഡിയില്‍"
english_title: "The incident of stabbing wife and son, husband in custody"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/226049/the-incident-of-stabbing-wife-and-son-husband-in-custody"
published_at: "2024-08-06T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b1e28d64003_66b1def2bf956_custady.jpg"
keywords: []
---

# ഭാര്യയെയും മകനെയും കുത്തി പരുക്കേല്‍പ്പിച്ച സംഭവം,  ഭർത്താവ് കസ്റ്റഡിയില്‍

> **Lead Summary:** ** **തിരുവനന്തപുരം പോങ്ങുമ്മൂട് അമ്മയ്ക്കും മകനും കുത്തേറ്റ സംഭവത്തിൽ ഭർത്താവ് ഉമേഷിനെ ശ്രീകാര്യം പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

** **തിരുവനന്തപുരം പോങ്ങുമ്മൂട് അമ്മയ്ക്കും മകനും കുത്തേറ്റ സംഭവത്തിൽ ഭർത്താവ് ഉമേഷിനെ ശ്രീകാര്യം പൊലീസ് കസ്റ്റഡിയിലെടുത്തു.

ബാബുജി നഗറിൽ വാടകയ്ക് താമസിക്കുന്ന അഞ്ജന, 10 വയസ്സുള്ള മകൻ ആര്യൻ എന്നിവർക്കാണ് കുത്തേറ്റത്. അഞ്ജനയുടെ ഭർത്താവ് ഉമേഷ് ഉണ്ണികൃഷ്ണൻ നമ്പീശനാണ് ആക്രമണം നടത്തിയത്. കുടുംബ പ്രശ്നമാണ് കത്തിക്കുത്തിന് കാരണമെന്ന് സംശയം.

പരിക്കേറ്റ അഞ്ജനയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും കുട്ടിയെ എസ്എടിയിലും പ്രവേശിപ്പിച്ചു. രണ്ടു പേർക്കും വയറ്റിനാണ് കുത്തേറ്റത്.

ഇരുവരെയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. കോഴിക്കോട് സ്വദേശികളായ ഇവർ ഒരു വർഷം മുമ്പാണ് പോങ്ങുമ്മൂട് ബാബുജി നഗറിൽ വാടകയ്ക്ക് താമസമാക്കിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/226049/the-incident-of-stabbing-wife-and-son-husband-in-custody)